'ഒട്ടം ഫെയർ' ഡിസംബർ 13 മുതൽ

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ ഏ​റ്റ​വും വ​ലി​യ ചി​ല്ല​റ വി​ൽ​പ​ന മേ​ള​യാ​യ 'ഒാ​ട്ടം ഫെ​യ​ർ' ഡി​സം​ബ​ർ 13 മു​ത​ൽ 21 വ​രെ ന​ട​ക്കും. സ​നാ​ബീ​സി​ലെ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ 16,600 ച​തു​ര​ശ്ര മീ​റ്റ​ർ സ്ഥ​ല​ത്ത്​ ന​ട​ക്കു​ന്ന​ പ്ര​ദ​ർ​ശ​ന​ത്തി​ൽ 18 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 600 സ്​​റ്റാ​ളു​ക​ളു​ണ്ടാ​കും. വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​െൻറ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ 20 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. ഫു​ഡ്​ ട്ര​ക്കു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​യു​ള്ള കാ​ർ​ഷി​ക ച​ന്ത എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​െൻറ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ൾ​ക്കു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ്​ മ​റ്റൊ​രു പ്ര​ത്യേ​ക​ത.കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ, പ്ര​ദ​ർ​ശ​നം കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.theautumnfair.com എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തു​േ​മ്പാ​ൾ ല​ഭി​ക്കു​ന്ന ഡി​ജി​റ്റ​ൽ ബാ​ഡ്​​ജ്​ പ്ര​ദ​ർ​ശ​ന കാ​ല​യ​ള​വി​ൽ മു​ഴു​വ​ൻ ഉ​പ​യോ​ഗി​ക്കാം. 

Tags:    
News Summary - ‘Ottam Fair’ from December 13th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.