മനാമ: ഓസോൺ പാളിയുടെ ശോഷണം മൂലമുണ്ടായ ഗുരുതരമായ നാശത്തിൽനിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിെൻറ നടപടികളെ ബഹ്റൈൻ പിന്തുണക്കുന്നതായി പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ ചീഫ് എക്സിക്യൂട്ടിവും കാലാവസ്ഥ വ്യതിയാനത്തിനുള്ള പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന പറഞ്ഞു. ഓസോൺ പാളി സംരക്ഷണത്തിനായുള്ള നാലാമത്തെ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണത്തിന് സുപ്രീം കൗൺസിൽ സ്വകീരിച്ചിട്ടുള്ള നടപടികൾ അദ്ദേഹം വിശദീകരിച്ചു. നാല് ദിവസങ്ങളിലായി നടന്ന കൺവെൻഷനിൽ വിവിധ മേഖലകളിൽ നിന്നുള്ള 120ലധികം വ്യക്തികൾ പെങ്കടുത്തു. ഓസോൺ പാളി സംരണത്തിനുള്ള അന്താരാഷ്ട്ര ദിനാചരണത്തിെൻറ ഭാഗമായാണ് പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ സമ്മേളനം സംഘടിപ്പിച്ചത്. വിവിധ ശിൽപശാലകളും കൺവെൻഷെൻറ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.