മനാമ: പ്രവാസലോകത്തു തന്റേതല്ലാത്ത കാരണങ്ങളാൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന തിരിച്ചടികളിൽ കഴിയുന്ന തരത്തിൽ ഒരു സഹായിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ‘കാരുണ്യ സ്പർശം’ എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി പാലക്കാട് പ്രവാസി അസോസിയേഷൻ സഹായം നൽകി. പാലക്കാട് ജില്ലയിലെ ഒലവക്കോട് നിന്നുള്ള പ്രവാസി ദീപുവിന്, കഴിഞ്ഞ ഡിസംബറിൽ മുഹറഖിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കാലിനു സാരമായി പരിക്കേറ്റിരുന്നു. ഇതുമൂലം ജോലിയിൽ തുടരാൻ കഴിയാതെ വന്നു. അദ്ദേഹത്തിന്റെ തുടർചികിത്സ ചെലവിലേക്കായി അംഗങ്ങളിൽനിന്നും സ്വരൂപിച്ച സഹായം നേരിൽകണ്ട് നൽകി.
സഹായ സമിതി കോഓഡിനേറ്റർ ഹലീൽ റഹ്മാൻ, കണ്ണൻ സുഹൃത്ത് ഷൈജു,രക്ഷാധികാരികളായി ദീപക് മേനോൻ, ജയശങ്കർ, ശ്രീധർ തേറമ്പിൽ എന്നിവരും പങ്കെടുത്തു. അദ്ദേഹത്തിന് യാത്രക്കുള്ള എയർ ടിക്കറ്റും മറ്റു സഹായങ്ങളും നൽകിയ ബഹ്റൈൻ പ്രതിഭ, മറ്റു സുഹൃത്തുക്കൾ, സഹായം നൽകിയ അസോസിയേഷൻ അംഗങ്ങൾ എന്നിവർക്ക് നന്ദിയറിയിച്ചു.
തന്റെ ജോലിത്തിരക്കിലും ദീപുവിനെ കൂടെനിന്നു പരിചരിക്കുകയും നിരുപാധികമായ സ്നേഹവും പിന്തുണയും നൽകുകയും ചെയ്ത സുഹൃത്ത് കണ്ണൂർ സ്വദേശി ഷൈജു മാതൃകയും സേവനരംഗത്തു തുടരാൻ ഒരു പ്രചോദനവുമാണെന്ന് പാലക്കാട് പ്രവാസി അസോസിയേഷൻ പ്രവർത്തക സമിതി അറിയിച്ചു. നാട്ടിലെ ജനപ്രതിനിധികളുമായി ബദ്ധപ്പെട്ട് അദ്ദേഹത്തിന്റെ തുടർചികിത്സക്ക് വേണ്ട സഹായങ്ങൾക്ക് ശ്രമിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.