മനാമ: നൂറ്റാണ്ടുകളായി ഫലസ്തീൻ മണ്ണിൽ ജീവിക്കുന്നവരെ നിർബന്ധമായി വീടുകളിൽനിന്ന് കുടിയൊഴിപ്പിക്കുന്നതിനെയും ജറൂസലമിലെ മസ്ജിദുൽ അഖ്സയിലെ അക്രമങ്ങളെയും അപലപിക്കുന്നതായും സ്വന്തം നാട്ടിൽ സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കാനുള്ള ഫലസ്തീനികളുടെ അവകാശങ്ങളോട് ഐക്യദാർഢ്യപ്പെടുന്നതായും ബഹ്റൈനിലെ ഫലസ്തീൻ സപ്പോർട്ട് സൊസൈറ്റി കോഓഡിനേറ്റർ ഹംസ നസ്സാൽ പറഞ്ഞു.യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിൽ ആയാണ് ഗസ്സ സന്ദർശിച്ചപ്പോൾ അനുഭവപ്പെട്ടതെന്നും അവരുടെ അതിജീവിക്കാനുള്ള ചെറുത്തുനിൽപുകൾ അതിശയകരമാണെന്നും സ്ട്രൈവ് യു.കെ പ്രതിനിധി ഷഹീൻ കെ. മൊയ്ദുണ്ണി അഭിപ്രായപ്പെട്ടു. തുടർന്ന് സമീർ ബിൻസിയുടെ പാട്ടും പറച്ചിലും ഐക്യദാർഢ്യ ഗാനങ്ങൾ അരങ്ങേറി. മുഹമ്മദ് അബ്ദുറഹീമിെൻറ ഖിറാഅത്തോടുകൂടി ആരംഭിച്ച യോഗത്തിൽ യൂത്ത് ഇന്ത്യ പ്രസിഡൻറ് വി.കെ. അനീസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജമാൽ നദ്വി സമാപനവും പ്രാർഥനയും നിർവഹിച്ചു. വൈസ് പ്രസിഡൻറ് യൂനുസ് സലിം സ്വാഗതവും ജനറൽ സെക്രട്ടറി വി.എൻ. മുർഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.