മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ യേശു ക്രിസ്തുവിന്റെ ജറൂസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ശനിയാഴ്ച വൈകുന്നേരം നടന്ന ഓശാന പെരുന്നാളിൽ പ്രത്യേക പ്രാർഥന ശുശ്രൂഷകളും കുരുത്തോല പ്രദക്ഷിണവും കുർബാനയും നടന്നു. ഇടവക വികാരി ഫാ. ജോൺസ് ജോൺസണും ഫാ. റെജി ചവർപനാലും നേതൃത്വം നൽകി.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകുന്നേരം 6.30ന് സന്ധ്യാപ്രാർഥനയും തുടർന്ന് വചന പ്രഘോഷണവും നടക്കും. ഫാ. റെജി ചവർപനാൽ വചന പ്രഘോഷണത്തിന് നേതൃത്വം നൽകും. ബുധനാഴ്ച വൈകീട്ട് 6.30 മുതൽ പെസഹ ശുശ്രൂഷയും വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ദുഃഖവെള്ളി ശുശ്രൂഷകളും ബഹ്റൈൻ കേരള സമാജം ഹാളിലും ശനിയാഴ്ച വൈകീട്ട് ആറു മുതൽ ഉയിർപ്പിന്റെ ശുശ്രൂഷകൾ പള്ളിയിലും നടക്കുമെന്ന് മാനേജിങ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.