പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍

പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സ​മ​ഭാ​വ​ന​യു​ടെ പ്ര​തീ​കം –സി.​പി. ജോ​ണ്‍

മ​നാ​മ: പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സ​മ​ഭാ​വ​ന​യു​ടെ പ്ര​തീ​ക​മാ​ണെ​ന്ന് യു.​ഡി.​എ​ഫ്​ നേ​താ​വും സി.​എം.​പി ജ​ന. സെ​ക്ര​ട്ട​റി​യു​മാ​യ സി.​പി. ജോ​ണ്‍ പ​റ​ഞ്ഞു. ശി​ഹാ​ബ് ത​ങ്ങ​ളു​ടെ 12ാം ഓ​ര്‍മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ 'ഞ​ങ്ങ​ളു​ടെ ത​ങ്ങ​ള്‍, എ​ല്ലാ​വ​രു​ടെ​യും' എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്​​മ​ര​ണ സം​ഗ​മ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മി​ത​വാ​ദി​ക്ക​പ്പു​റം ദൃ​ഢ​ചി​ന്ത​ക​നാ​യി​രു​ന്നു. മ​നു​ഷ്യ സ്‌​നേ​ഹ​ത്തി​ല​ധി​ഷ്​​ഠി​ത​മാ​യ ദൃ​ഢ​ത​യി​ല്‍നി​ന്നാ​ണ് അ​ദ്ദേ​ഹം ഊ​ര്‍ജം ഉ​ള്‍ക്കൊ​ണ്ട​ത്. പ്ര​തി​ന്ധി​ഘ​ട്ട​ങ്ങ​ളി​ല്‍ നോ​ക്കാ​വു​ന്ന പ്ര​കാ​ശ​ഗോ​പു​ര​മാ​യി​രു​ന്നു ശി​ഹാ​ബ് ത​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ണ്‍ലൈ​ന്‍ വ​ഴി ന​ട​ന്ന സം​ഗ​മം മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ര്‍ ക​യ്​​പ​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്​​ത ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ ഫ​ക്രു​ദ്ദീ​ന്‍ കോ​യ ത​ങ്ങ​ള്‍ പ്രാ​ര്‍ഥ​ന നി​ര്‍വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം, കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ കു​ട്ടൂ​സ മു​ണ്ടേ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ആ​ക്​​ടി​ങ്​ ജ​ന. സെ​ക്ര​ട്ട​റി കെ.​പി. മു​സ്​​ത​ഫ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എ.​പി. ഫൈ​സ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ റ​സാ​ഖ് മൂ​ഴി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ശം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, അ​ബ്​​ദു​ൽ ല​ത്തീ​ഫ്, സെ​ക്ര​ട്ട​റി​മാ​രാ​യ ഒ.​കെ. ഖാ​സിം, റ​ഫീ​ഖ് തോ​ട്ട​ക്ക​ര തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പി.​വി. മ​ന്‍സൂ​ര്‍ സം​ഗ​മം നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Pankad Muhammed Ali Shihab thangal Symbol of Sympathy - C.P. John

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.