മനാമ: പുതിയ കാലത്ത് മക്കളോടൊപ്പം രക്ഷിതാക്കളും വളരേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള അഭിപ്രായപ്പെട്ടു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച പൊതുയോഗത്തിൽ 'വളരാം മക്കൾക്കൊപ്പം' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മക്കൾക്കൊപ്പം സമയം ചെലവഴിക്കാനും അതിലൂടെ അവരുടെ ഉള്ളിലേക്കിറങ്ങിച്ചെല്ലാനും രക്ഷിതാക്കൾക്ക് സാധിക്കണം. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറയുന്ന നല്ല സുഹൃത്തുക്കൾ കൂടിയാവാൻ ഓരോ മാതാവിനും പിതാവിനും കഴിയേണ്ടതുണ്ട്.
സന്തോഷവും സമാധാനവും നിലനിൽക്കുന്ന കുടുംബാന്തരീക്ഷത്തിൽ നിന്ന് മാത്രമെ കുട്ടികൾ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരായി വളർന്നു വരുകയുള്ളൂ. എപ്പോഴും മക്കളുടെ പിറകിലൂടെ സഞ്ചരിക്കുന്ന സി.ഐ.ഡികളാവാൻ ഒരിക്കലും ശ്രമിക്കരുത്. അവർക്ക് ആത്മവിശ്വാസവും മാനസികമായ കരുത്തും നേടിയെടുക്കാനുള്ള അവസരങ്ങൾ നാം ബോധപൂർവം സൃഷ്ടിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുസമ്മേളനത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ്, ഫ്രൻഡ്സ് വൈസ് പ്രസിഡന്റുമാരായ ജമാൽ ഇരിങ്ങൽ, എം.എം. സുബൈർ എന്നിവർ സംബന്ധിച്ചു.
നസീം സബാഹ് വേദപാരായണം നടത്തി. ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും പരിപാടിയുടെ ജനറൽ കൺവീനർ സി.കെ. നൗഫൽ നന്ദിയും പറഞ്ഞു. എ.എം. ഷാനവാസ്, സക്കീർ, അബ്ദുൽ ജലീൽ, ബാസിം, ഇജാസ്, സലാഹുദ്ദീൻ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.