മനാമ: ഇന്ത്യൻ സ്കൂൾ ചെയര്‍മാനും സെക്രട്ടറിയുമടക്കം ബഹുഭൂരിഭാഗം പേരും രക്ഷിതാക്കള്‍ അല്ലാത്തതിനാൽ സ്കൂളിനോടോ രക്ഷിതാക്കളോടോ പ്രതിബദ്ധതയില്ലാതെയാണ് ഭരണം നടത്തുന്നതെന്ന് യുനൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഈ പ്രശ്നം ഒഴിവാക്കാൻ രക്ഷിതാക്കൾ ഇന്ത്യന്‍ സ്കൂള്‍ ഭരണം നിർവഹിക്കുകയാണ് വേണ്ടത്.
പഠനം ഓണ്‍ലൈന്‍ ആക്കിയതിലൂടെ ദൈനംദിന ചെലവുകള്‍ കുറഞ്ഞിട്ടും സ്കൂള്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് ഭരണകര്‍ത്താക്കള്‍ പറയുന്നത് ആശ്ചര്യകരമാണ്. 1,36,000 ദീനാര്‍ ഫീസിന്റെ കുടിശ്ശിക ഇനത്തില്‍ എഴുതിത്തള്ളി എന്നുപറയുന്നവര്‍ ആര്‍ക്കൊക്കെയാണ് ഈ ആനുകൂല്യം നല്‍കിയതെന്ന് വെളിപ്പെടുത്തണം.
വിദ്യാർഥികള്‍ ഉപയോഗിക്കാത്ത ലാബ്, എ.സി, ലൈബ്രറി തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് നിര്‍ബന്ധമായും ഫീസ് ഈടാക്കുന്ന രീതി ഉണ്ടായിട്ടും ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കൃത്യമായി വേതനം നല്‍കാത്തതെന്തുകൊണ്ടാണെന്നും ഭാരവാഹികൾ ചോദിച്ചു. റിഫ സ്കൂള്‍ കെട്ടിടം ലോണ്‍ തീര്‍ത്ത് സ്വന്തമാകേണ്ടിയിരുന്ന കാലം അതിക്രമിച്ചു. എന്നാൽ, കൃത്യമായി ഗഡുക്കള്‍ തിരിച്ചടക്കാത്തതിന്റെ പേരില്‍ 2.3 മില്യണ്‍ ദീനാറിന്റെ കടബാധ്യത പലിശയും കൂട്ടുപലിശയും ചേര്‍ന്ന് മൂന്നു മില്യണ്‍ ദീനാറിലധികമായി.
ഇന്‍ഫ്രാസ്ട്രക്ചർ എന്ന പേരില്‍ ലോണ്‍ തിരിച്ചടവിനുവേണ്ടി ഒരു വിദ്യാർഥിയിൽനിന്ന് ശരാശരി നാലര ദീനാര്‍ വെച്ച് 12,500 കുട്ടികളില്‍നിന്ന് ഓരോ വര്‍ഷവും ഈടാക്കുന്ന അഞ്ച് ലക്ഷത്തോളം ദീനാര്‍ എന്താവശ്യത്തിനാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കണം.
വരാനിരിക്കുന്ന വാർഷിക പൊതുയോഗത്തിൽ ഇന്ത്യൻ സ്കൂൾ രക്ഷിതാവായ വൈസ് ചെയർമാൻ അധ്യക്ഷത വഹിക്കണമെന്നും യു.പി.പി ഭാരവാഹികൾ ആവശ്യപ്പെട്ടു. ചെയര്മാന് എബ്രഹാം ജോണ്‍, ബിജു ജോര്‍ജ്, ഹരീഷ് നായര്‍, ഹാരിസ് പഴയങ്ങാടി, ജ്യോതിഷ് പണിക്കര്‍, ദീപക് മേനോന്, ജോണ്‍ ബോസ്കോ, അബ്ദുറഹ്മാന്, ശ്രീകാന്ത്, എഫ്.എം. ഫൈസല്‍, കണ്‍വീനര്‍ യു.കെ. അനില്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.