മനാമ: 2024ലെ പാരിസ് ഒളിമ്പിക്സിൽ ബഹ്റൈനിന്റെ മെഡൽ പ്രതീക്ഷകൾ വീണ്ടും വർധിപ്പിച്ചുകൊണ്ട് സൽവ ഈദ് നാസറിന്റെ മികച്ച പ്രകടനം.
വനിതകളുടെ 400 മീറ്റർ ഹീറ്റ്സിലാണ് സൽവ തകർപ്പൻ പ്രകടനം നടത്തിയത്. ഹീറ്റ്സിൽ ആധിപത്യം പുലർത്തിയ സൽവ നാസർ 49.91 സെക്കൻഡിൽ ഒന്നാമതെത്തി. അടുത്ത റൗണ്ടിലേക്ക് അനായാസം മുന്നേറി. ജമൈക്കയുടെ സ്റ്റേസി ആൻ വില്യംസ് 50.16 സെക്കൻഡുമായി രണ്ടാം സ്ഥാനത്തെത്തി.
റൊമാനിയയുടെ ആൻഡ്രിയ മിക്ലോസ് 50.54 സെക്കൻഡിൽ മൂന്നാമതും പ്യൂർട്ടോ റിക്കോയുടെ ഗാബി സ്കോട്ട് 50.74 സെക്കൻഡിൽ നാലാമതും ഫിനിഷ് ചെയ്തു. ലോക ചാമ്പ്യനായ വിൻഫ്രെഡ് യാവി, ഇന്ന് വനിതകളുടെ 3,000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഫൈനലിൽ മത്സരിക്കും. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽനിന്ന് പരിക്കുമൂലം കെമി അദെക്കോയ പിൻവാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.