മനാമ: പാർലമെന്റ് മ്യൂസിയം പദ്ധതി പാർലമെന്റ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ ഉദ്ഘാടനം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്തെ പാർലമെന്റ് നേട്ടങ്ങൾ അടുത്തറിയുന്നതിന് ഇതുപകരിക്കുമെന്ന് അവർ വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയുടെ ചരിത്രവും വളർച്ചയും അടയാളപ്പെടുത്തുന്ന ഒന്നായിരിക്കുമിത്. നിയമനിർമാണം, രാഷ്ട്രീയം എന്നീ മേഖലകളിലുള്ള വളർച്ച അടയാളപ്പെടുത്തുന്ന ചരിത്രരേഖ വരുംതലമുറക്ക് ഏറെ ഗുണകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു.പാർലമെന്റ് മ്യൂസിയം തുറന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.