മനാമ: പാർലമെൻററി രംഗത്തെ സഹകരണം വർധിപ്പിക്കുന്നതിെൻറ ഭാഗമായി ബഹ്റൈൻ പാർലമെൻറ് സ്പീക്കർ ഫൗസിയ ബിൻത് അബ്ദുല്ല സൈനലും ദക്ഷിണ കൊറിയൻ നാഷനൽ അസംബ്ലി സ്പീക്കർ പാർക്ക് ബയോംഗ്-സ്യൂഗും കൊറിയൻ തലസ്ഥാനമായ സോളിൽ ധാരണപത്രം ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിെൻറയും പാർലമെൻററി സഹകരണത്തിെൻറയും തുടർച്ചയായാണ് ധാരണപത്രം രൂപപ്പെടുത്തിയത്.
വിവിധ മേഖലകളിലെ സഹകരണത്തിെൻറ ഭാഗമായാണ് പാർലമെൻറ് സ്പീക്കർ ദക്ഷിണ കൊറിയ സന്ദർശിക്കുന്നത്. കോവിഡ് പ്രതിരോധ രംഗത്ത് ബഹ്റൈൻ കൈവരിച്ച നേട്ടങ്ങൾ സന്ദർശനത്തിനിടെ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ വിശദീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ പ്രശംസ നേടിയതാണ് ബഹ്റൈനിലെ കോവിഡ് പ്രതിരോധമെന്ന് അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.