പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ വാർഷികാഘോഷം19ന്

മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്റെ മൂന്നാമത് വാർഷികവും, 2024 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും, ക്രിസ്മസ് പുതുവത്സര ആഘോഷവും 19 ന് വൈകിട്ട് അഞ്ചു മുതൽ പതിനൊന്ന് വരെ സെഗയ്യ ബി.എം.സി ഹാളിൽ വിവിധ കലാപരിപാടികളോടെ അരങ്ങേറും.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ, ബി.കെ.ജി ഹോൾഡിങ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കെ.ജി ബാബുരാജ്‌ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

മ്യൂസിക്കൽ ട്രീറ്റും മറ്റു വിവിധ ഇനം കലാപരിപാടികളും കൂടാതെ ക്രിസ്തുമസ് പുതുവത്സര ആഘോഷ രാവിന്റെ ഭാഗമായി കരോൾ സർവിസ് എന്നിവയും ഉണ്ടായിരിക്കും.

ബോബി പുളിമൂട്ടിൽ പ്രോഗ്രാം കൺവീനറും വിനീത് വി.പി ജോയന്റ് കൺവീനറും ആയ പ്രോഗ്രാം കമ്മറ്റിയിൽ അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി., സെക്രട്ടറി സുബാഷ് തോമസ്, ട്രഷറര്‍ വർഗിസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ലേഡീസ്‌ വിങ് പ്രസിഡന്റ് ഷീലു വർഗിസ്‌, അരുൺ കുമാർ, വിഷ്ണു സോമൻ, തനുഷ് തമ്പി, ലിജോ ബാബു,അനിൽ കുമാർ, സിജി തോമസ്, വിനു കെ.എസ് , ശ്യാം എസ് പിള്ള, ഫിന്നി ഏബ്രഹാം, വിനോജ് എം കോശി, ദയ ശ്യാം, രെഞ്ചു ആർ നായർ, മോൻസി ബാബു, സുനു കുരുവിള, ജെയ്സൺ വർഗിസ്, ലിബി ജെയ്‌സൺ, രാകേഷ് കെ. എസ്, അരുൺ പ്രസാദ്, ബൈജു മണപ്പള്ളിൽ, ബിജൊ തോമസ്, റെജി, റോബിൻ ജോർജ്, രേഷ്മ ഗോപിനാഥ്, സജീഷ് പന്തളം, ഷെറിൻ തോമസ് തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.

അജു ടി. കോശി ആണ് അവതാരകൻ. കൂടുതൽ വിവരങ്ങൾക്കായി ബോബി പുളിമൂട്ടിലുമായോ (34367281) വിനീത് പി.വി (33254336) യുമായോ ബന്ധപ്പെടാം.

Tags:    
News Summary - Pathanamthitta District Pravasi Association Annual Celebration on 19th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.