മനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ലയിൽനിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷികവും ബഹ്റൈൻ ദേശീയ ദിനാചരണവും ഡിസംബർ 17ന് വൈകീട്ട് 4.30 മുതൽ 11വരെ കന്നഡ സംഘം ഹാളിൽ നടക്കും.
പത്തനംതിട്ട ലോക്സഭ എം.പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളും ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സഹൃദയ അവതരിപ്പിക്കുന്ന നാടൻപാട്ട്, ഗോത്രകലാസംഘം അവതരിപ്പിക്കുന്ന പത്തനംതിട്ടയുടെ തനതുകലാരൂപമായ പടയണി തുടങ്ങിയ കലാസാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. കോവിഡ് മഹാമാരികാലത്ത് സ്വജീവിതം പണയംവെച്ചും ആതുരസേവനം നിർവഹിച്ച അസോസിയേഷനിലെ നഴ്സുമാരെ ചടങ്ങിൽ ആദരിക്കും.
ബോബി പുളിമൂട്ടിൽ കൺവീനറായും ഫിന്നി എബ്രഹാം സഹ കൺവീനറായും അസോസിയേഷൻ പ്രസിഡന്റ് വി. വിഷ്ണു, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വര്‍ഗീസ് മോടിയിൽ തുടങ്ങിയവർ കോഓഡിനേറ്റർമാരായും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 34367281 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.