മനാമ: പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ് രൂപവത്കരിച്ചു. സൽമാനിയ കലവറ റസ്റ്റാറന്റിൽ നടന്ന യോഗത്തിൽ ലേഡീസ് വിങ് പ്രസിഡന്റായി ഷിലു വർഗീസിനെയും സെക്രട്ടറിയായി ബിൻസി റോയിയെയും തെരഞ്ഞെടുത്തു. ജോ. സെക്രട്ടറിയായി പ്രിൻസി അജിയെയും, സിജി തോമസ്, ലിഞ്ചു അനു, ശുഭ ബിനോയ്, സജീന നൗഫൽ എന്നിവരെ കോഓഡിനേറ്റർമാരായും തെരഞ്ഞെടുത്തു.
ആഷ ജി നായർ, മഞ്ചു മനോജ്, ബീന വർഗീസ്, വത്സല സജീവ്, കുസുമം ബിജോയ്, രേഷ്മ ഗോപിനാഥ്, റീന മോൻസി, ദയ ശ്യാം, ലിനി മാത്യു, ലക്ഷ്മി ബി പിള്ള, ലിബി ജെയ്സൺ, ജീന എബിമോൻ, ജിജിന ഫക്രുദ്ദീൻ, അഞ്ജു വിഷ്ണു, ആൻസി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ്ങുമായി ചേർന്നു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ബഹ്റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവർ 39061459,38219351 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സുഭാഷ് തോമസ്, രക്ഷാധികാരി സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ചാരിറ്റി കൺവീനർ ബോബി പുളിമൂട്ടിൽ, ട്രഷറര്‍ വർഗീസ് മോടിയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.