മനാമ: പത്തനംതിട്ട ജില്ലയിൽനിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഒക്ടോബർ ആറിന് ബാങ് സാങ് തായ് ഹോട്ടലിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിഭവസമൃദ്ധമായ ഓണസദ്യയും കൂടാതെ വൈവിധ്യങ്ങളായ നിരവധി കലാപരിപാടികളും ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതൽ വൈകീട്ട് നാലു വരെയാണ് ആഘോഷപരിപാടികൾ. ജയേഷ് കുറുപ്പ് ജനറൽ കൺവീനറും രഞ്ജു ആർ. നായർ ജോയന്റ് കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു.
മറ്റ് അംഗങ്ങൾ: അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വര്ഗീസ് മോടിയിൽ, മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, അജു ടി. കോശി, അനിൽ കുമാർ, സുനു കുരുവിള, ബിനു കോന്നി, മോൻസി ബാബു, ഫിന്നി കെ. എബ്രഹാം, അജി ടി. മാത്യു, അരുൺ കുമാർ, അരുൺ പ്രസാദ്, സജീഷ് പന്തളം, ജേക്കബ് കൊന്നയ്ക്കൽ, ഗോപേഷ് കുമാർ, അജിത് എ.എസ്, ജോബി വർഗീസ്, അനു തോമസ്, ബിജേഷ് കെ. മാത്യു, ശ്യാം എസ്. പിള്ള, വിനു കെ.എസ്, വിനീത് വി.പി, ലിജു ഏബ്രഹാം, ബിനു സുദേശൻ, ബിജോയ് പ്രഭാകരൻ, ഷിജോ മാത്യു, ലെൻസൺ വി. പ്രസാദ്, ജയ്സൺ വർഗീസ്, ഷിബിൻ മാത്യു, ഷീലു വര്ഗീസ്, പ്രിൻസി അജി, രേഷ്മ ഗോപിനാഥ്, സിനി പൊന്നച്ചൻ, ദയാ ശ്യാം, ലിബി ജെയ്സൺ.
പൂക്കളം, ഗാനമേള, നാടൻപാട്ട്, തിരുവാതിര, വഞ്ചിപ്പാട്ട്, മറ്റു വിവിധ നൃത്തം ഇനങ്ങൾ തുടങ്ങിയ മറ്റനേകം ഓണാഘോഷപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷപരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 39889317, 32098162, 34367281.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.