മനാമ: സഹൃദയ പയ്യന്നൂരിന്റെ ഈ വർഷത്തെ ഓണവും കേരളപ്പിറവി ദിനവും ‘പയ്യന്നൂരോണം 2024’ ബി.എം.സി ഹാളിൽ നടന്നു. രാവിലെ ഘോഷയാത്രയോടും ചെണ്ട മേളത്തോടുകൂടിയും ആഘോഷ പരിപാടികൾ ആരംഭിച്ചു. നാടൻ ഓണക്കളികളും നടന്നു.
തെയ്യക്കോലത്തിന്റെ സെൽഫി പോയന്റ് ജനത്തിന് ആവേശമായി. സാംസ്കാരിക സമ്മേളനത്തിൽ സെക്രട്ടറി ബാലമുരളി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്യാം അധ്യക്ഷത വഹിച്ചു. തുടർന്ന് വിശിഷ്ടാതിഥികളായ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ജയചന്ദ്രൻ രാമന്തളി, പൊതുപ്രവർത്തകനും ലോക കേരളസഭ അംഗവുമായ സി.വി.നാരായണൻ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ചേർന്ന് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സംഘടനയുടെ മുൻ രക്ഷാധികാരിയായ പ്രകാശ് ബാബുവും സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് വിശിഷ്ടാതിഥികളെ സഹൃദയയുടെ ഉപഹാരം നൽകുകയും പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് സംഘാടകസമിതി ചെയർമാൻ കെ.വി. ശ്രീനിവാസൻ നന്ദി അറിയിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.
പയ്യന്നൂരിന്റെ ചരിത്രപരമായ സവിശേഷതയെപ്പറ്റിയും കലകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ആശംസാ പ്രസംഗത്തിൽ സി.വി. നാരായണനും ജയചന്ദ്രനും സംസാരിച്ചു.
കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ, പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ, സിനിമ-സീരിയൽ താരം ഉണ്ണിരാജ എന്നിവർ പയ്യന്നൂരോണത്തിന് ആശംസകൾ അറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.