മനാമ: പ്രാദേശിക കാർഷിക ഉൽപാദകർക്ക് പ്രോത്സാഹനം നൽകുന്നതിനുള്ള ഓപ്ഷനുകൾ പഠിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ, കാർഷിക സംഘടനയുമായി സഹകരിക്കുമെന്ന് കാർഷിക, മുനിസിപ്പൽ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അഹ്മദ് ഹസൻ വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭയിലെ ജനറൽ പോളിസി വിഭാഗം ഡോ. മുഹമ്മദ് അബ്ദുൽ വഹാബ് അഹ്മദുമായി കാർഷിക, സമുദ്ര സമ്പദ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അഹ്മദ് ഹസൻ നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതികളെ കുറിച്ച വിശദമായ ചർച്ച നടന്നു. യു.എൻ ഫുഡ്, അഗ്രികൾച്ചറൽ ഓർഗനൈസേഷനുമായുള്ള സഹകരണം പ്രാദേശിക കാർഷിക വളർച്ചക്ക് സഹായകമാകുമെന്ന് വിലയിരുത്തി.
ആധുനിക കാർഷിക രീതികൾ പരിചയപ്പെടുത്തുന്നതിനും കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനും ഈ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി.
ഭക്ഷണം പാഴാക്കുന്നത് തടയിടാനും ഭക്ഷ്യക്ഷാമം പരിഹരിക്കാനുമുള്ള പദ്ധതികളിൽ യു.എന്നുമായി സഹകരണം ശക്തിപ്പെടുത്തുന്നതിനും ധാരണയായി.
ഭാവിയിലേക്കാവശ്യമായ ഭക്ഷ്യവിഭവങ്ങൾ പ്രദേശികമായി ഉൽപാദിപ്പിക്കുന്നതിനുള്ള ശ്രമം ശക്തമാക്കേണ്ടതുണ്ടെന്ന് ഡോ. മുഹമ്മദ് അബ്ദുൽ വഹാബ് അഹ്മദ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.