മനാമ: പ്രവാസഭൂമിയിൽ ഓണാഘോഷങ്ങൾ ഹൈ പിച്ചിലെത്തിയിരിക്കുകയാണ്. ആരുടെയും മനസ്സിനെ മോഹിപ്പിക്കുന്ന ബഹുവർണത്തിലുള്ള പൂക്കളങ്ങളാണ് ഓണത്തിന്റെ ഹൈലൈറ്റ്. പൂക്കളങ്ങളില്ലാതെ എന്തോണം അല്ലേ. പൂക്കളമിട്ടാൽ കനത്ത സമ്മാനം കൂടി കിട്ടിയാലോ. അതെ, നിങ്ങളിൽ ഒളിച്ചിരിക്കുന്ന കലയെ പുറത്തുകൊണ്ടുവരുകയും ചെയ്യാം, ആകർഷകങ്ങളായ സമ്മാനങ്ങൾ നേടുകയും ചെയ്യാം.
നിങ്ങളുടെ കഴിവ് തെളിയിക്കാൻ അവസരമൊരുക്കുകയാണ് ഗൾഫ് മാധ്യമം. ലുലു ഹൈപ്പർ മാർക്കറ്റുമായി ചേർന്ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഓണോത്സവം സെപ്റ്റംബർ 15ന് ലുലു ദാനാമാളിലാണ് നടക്കുന്നത്. രസകരമായ നിരവധി മത്സരങ്ങളാണുള്ളത്. ഇവയോടൊപ്പം പൂക്കള മത്സരവും ‘മിസ്റ്റർ ആൻഡ് മിസിസ് പെർഫെക്ട്’ കപ്പ്ൾ കോണ്ടസ്റ്റും.
പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 100 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. രണ്ടാം സമ്മാനമായി 75 ദീനാർ ഗിഫ്റ്റ് വൗച്ചറും മൂന്നാം സമ്മാനമായി 50 ദീനാർ ഗിഫ്റ്റ് വൗച്ചറും. ഇതുകൂടാതെ ഉറപ്പായ പ്രോത്സാഹന സമ്മാനങ്ങളും. സെപ്റ്റംബർ 15ന് ലുലു ദാനാമാളിൽ ഉച്ചക്കുശേഷം അരങ്ങേറുന്ന മത്സരത്തിൽ ടെലിവിഷൻ താരങ്ങളും പ്രിയ അവതാരകരുമായ ജീവ ജോസഫും മീനാക്ഷി രവീന്ദ്രനും നിങ്ങളോടൊപ്പമുണ്ടാകും. മത്സരത്തിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യൂ. https://onam.madhyamam.com അല്ലെങ്കിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.