മനാമ: ബഹ്റൈൻ ജനസംഖ്യ 15 ലക്ഷമായി ഉയർന്നു. ഇൻഫർമേഷൻ ആൻറ് ഇ-ഗവൺമെൻറ് അതോറിറ്റി പുറത്തുവിട്ട പുതിയ കണക്കുപ്രകാരമാണിത്. മൊത്തം ജനസംഖ്യയുടെ 45 ശതമാനമാണ് ബഹ്റൈനി പൗരൻമാരുള്ളത്. അതായത് 677,000 പേർ. 823,000 പേർ പ്രവാസികളാണ്. ഇൗ വർഷം ജനസംഖ്യ 77,000 വർധിച്ചു. ഒാരോ ദിവസവും ശരാശരി 214 പുതുതായി ജനിച്ച കുട്ടികളാണ് രജിസ്ട്രേഷൻ നടത്തിയത്.കാപിറ്റൽ ഗവർണറേറ്റിലാണ് ഏറ്റവുമധികം ജനസാന്ദ്രതയുള്ളത്. ഇവിടെ 577,000 പേരാണ് താമസിക്കുന്നത്. ഇതിൽ 407,000 പേർ പ്രവാസികളാണ്. അതായത്, 70ശതമാനത്തിലധികം പേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.