പി.പി.എഫ്‌ ആരോഗ്യ ബോധവത്കരണ സെമിനാർ ഇന്ന്

മനാമ: ‘ആരോഗ്യ സംരക്ഷണത്തിന് മുൻകരുതൽ’ എന്ന വിഷയത്തിൽ പ്രോഗ്രസീവ്‌ പ്രഫഷനൽ ഫോറം (പി.പി.എഫ്‌) ബഹ്റൈൻ ചാപ്റ്റർ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു.

സൽമാബാദ് മിഡിൽ ഈസ്റ്റ്‌ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. താജുദീൻ മുസ്തഫ ക്ലാസെടുക്കും. മാഹൂസിലെ ലോറെൽസ് എജുക്കേഷൻ സെന്ററിൽ ഏപ്രിൽ 18ന് രാത്രി എട്ടിന് നടക്കുന്ന സെമിനാറിലേക്ക് താൽപര്യമുള്ള മുഴുവൻ ആളുകളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 38860719 എന്ന നമ്പരിൽ ബന്ധപ്പെടുക.

Tags:    
News Summary - PPF health awareness seminar today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.