മനാമ: നാട്ടിൽപോകാൻ കഴിയാതിരുന്ന കൊല്ലം സ്വദേശിക്ക് സഹായവുമായി പ്രതിഭ ഹെൽപ്ലൈനും കൊല്ലം പ്രവാസി അസോസിയേഷനും.കുണ്ടറ സ്വദേശിയായ ജയൻ 22 വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുകയാണ്. ആദ്യം മെയിൻറനൻസ് കമ്പനിയിലാണ് ജോലി ചെയ്തത്. പിന്നീട് ഡ്രൈവറായി ജോലി ചെയ്തു. കോവിഡ് വന്നതോടെ ജോലി ഇല്ലാതായി. ഇൗ സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ സഹായത്തിന് പ്രതിഭ സൽമാബാദ് യൂനിറ്റ് ഹെൽപ്ലൈനെ സമീപിച്ചത്.
പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, പ്രതിഭ ഹെൽപ്ലൈൻ കൺവീനർ നൗഷാദ് പൂനൂർ, രാജേഷ്, ജയ്സൺ, പ്രജിത്ത്, സജീവൻ എന്നിവരുടെ ഇടപെടലിലൂടെ ജയെൻറ പാസ്പോർട്ട് വാങ്ങിക്കൊടുത്തു. കൊല്ലം പ്രവാസി അസോസിയേഷൻ വിമാന ടിക്കറ്റ് എടുത്തുനൽകി. വ്യാഴാഴ്ച ജയൻ നാട്ടിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.