മനാമ: അന്തപ്പുര കഥകളുടെയും വരേണ്യവർഗ കേളികളുടെയും ചുറ്റുവട്ടത്തിൽനിന്നും മലയാള സാഹിത്യത്തെ തോട്ടിയുടെയും ചെരിപ്പുകുത്തിയുടെയും പോക്കറ്റടിക്കാരെൻറയും മുക്കുവെൻറയുമൊക്കെ ഇടയിലേക്ക് കൈപിടിച്ച് നടത്തിയത് വൈക്കം മുഹമ്മദ് ബഷീറും തകഴി ശിവശങ്കര പിള്ളയും ഉൾക്കൊള്ളുന്ന തലമുറയാണെന്ന് പുരോഗമന കല സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പ്രസ്താവിച്ചു. ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച സാഹിത്യ സദസ്സിൽ 'സമകാലീന മലയാള സാഹിത്യം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിഭ ഹാളിൽ സംഘടിപ്പിച്ച സാഹിത്യ സദസ്സിൽ പ്രസിഡൻറ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.