മനാമ: കോവിഡ് പ്രതിസന്ധിയിൽ ജന്മനാടിന് കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ പ്രവാസി കോൺഗ്രസ് കാവിലുംപാറ യൂനിറ്റ് പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ധാന്യങ്ങളും പച്ചക്കറിയും പഴവർഗവുമായി 25ൽപരം അവശ്യസാധനങ്ങൾ അടങ്ങുന്നതാണ് കിറ്റ്. നാടിന് സഹായ ഹസ്തവുമായി ഇനിയും പ്രവാസി കോൺഗ്രസ് ഒപ്പമുണ്ടാവുമെന്ന് പ്രസിഡൻറ് ശ്രീജിത് (ബഹ്റൈൻ) അറിയിച്ചു.
കിറ്റ് വിതരണോദ്ഘാടനം കെ.മുരളീധരൻ എം.പി നിർവഹിച്ചു. യൂത്ത് കെയർ പ്രവർത്തകർക്ക് പ്രവാസി കോൺഗ്രസിെൻറ 10 പി.പി.ഇ കിറ്റ് അഡ്വ. കെ. പ്രവീൺ കുമാർ കൈമാറി. കാവിലുംപാറയിൽ പൊതുകളിസ്ഥലം എന്ന ആവശ്യം ഉന്നയിച്ച് പ്രവാസി കോൺഗ്രസ് എം.പിക്ക് നിവേദനവും കൈമാറി. പ്രവാസി കോൺഗ്രസ് കാവിലുംപാറ പ്രസിഡൻറ് പി.കെ. ശ്രീജിത്ത്, സെക്രട്ടറി വി.പി. ആഷിഫ്, ജന. സെക്രട്ടറി അസ്ലം അരുൺ, കോഒാഡിനേറ്റർ ആകാശ് ചീത്തപ്പാട്, ട്രഷറർ സി.പി. സുനിൽ, കെ.പി. നൗഷാദ്, കെ.പി. നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.