മനാമ: പ്രവാസി ലീഗൽ സെല്ലിന്റെ കീഴിൽ ‘കണക്ടിങ് പീപ്ൾ’ പ്രോഗ്രാം സംഘടിപ്പിക്കുന്നു. നിയമപരവും വൈദ്യശാസ്ത്രപരവുമായ വശങ്ങളെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ അവയുടെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തികൾക്കിടയിൽ അവബോധം വളർത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ആഗസ്റ്റ് 12 ന് വൈകുന്നേരം 7.30 ന് ഉമ്മുൽ ഹസ്സമിലെ കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.പരിപാടിയിൽ അഭിഭാഷകരെയും കമ്യൂണിറ്റി നേതാക്കളെയും ഉൾപ്പെടുത്തി സുരക്ഷിതമായ കുടിയേറ്റത്തെക്കുറിച്ചുള്ള ആകർഷകമായ ടോക്ക് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്ന വ്യക്തികൾക്ക് അവരുടെ സുരക്ഷയും ക്ഷേമവും നിയമപരിരക്ഷയും ഉറപ്പാക്കിക്കൊണ്ടുള്ള ഉൾക്കാഴ്ചകളും മാർഗനിർദേശങ്ങളും നൽകും.
കൂടാതെ, ഏറ്റവും മികച്ച ശൈലിയിൽ നമ്മുടെ ജീവിതത്തെ എങ്ങനെ വാർത്തെടുക്കാം എന്നതിനെക്കുറിച്ചുള്ള സംഭാഷണവും പരിപാടിയിൽ ഉണ്ടാവും. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് ഒരാളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും വിദഗ്ധ ഡോക്ടർ ചർച്ച ചെയ്യും.
ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട അറിവുകൾ ഇതിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നു. നിയമപരവും മെഡിക്കൽ അവബോധവും തമ്മിലുള്ള വിടവു നികത്താൻ ഈ പരിപാടി ഉപകാരപ്രദമായിരിക്കും.
കൂടുതൽ അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാനും നിയമാനുസൃതവുമായ ജീവിതം നയിക്കാനും 'കണക്ടിങ് പീപ്ളി'ലൂടെ സാധിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 39461746 / 33052258 / 33052485
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.