മനാമ: പഴയപോലെയല്ല ലോകം. ഒരു കോൾ മതി, അല്ലെങ്കിൽ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സന്ദേശം മതി, ഒരാളും സമൂഹവുമായുള ്ള ആശയവിനിമയത്തിന്. എന്നാൽ പ്രവാസലോകത്ത് ഒരാളുടെ ഫോൺ പൊടുന്നനെ സ്വിച്ച് ഒാഫ് ആകുകയോ, മണിക്കൂറുകൾ കഴി ഞ്ഞിട്ടും അത് ഒാൺ ആകുകയും ചെയ്യാതിരുന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. മനപ്പൂർവ്വം അല്ലെങ്കിൽ കൂടി ഒരു പ്രവാസി തെൻറ ഫോൺ സ്വിച്ച് ഒാഫ് ചെയ്ത് ഒറ്റക്ക് വിശ്രമിക്കുകയോ മറ്റ് ഏതെങ്കിലും സ്ഥലത്ത് ഒറ്റക്ക് തങ്ങുകയോ ചെയ്യുകയാണെങ്കിൽ, ഇതിൽ അസാധാരണത്വം ഉണ്ടാക്കാതിരിക്കാൻ ഇക്കാര്യം തെൻറ അടുത്ത ഒരു സുഹൃത്തിനോടോ അല്ലെങ്കിൽ വീട്ടിലോ അറിയിച്ചിരിക്കുന്നത് ഉചിതമായിരിക്കും. അല്ലെങ്കിൽ അദ്ദേഹത്തിെൻറ അസാന്നിധ്യത്തെ കുറിച്ച് ഏറ്റവും അടുപ്പമുള്ളവർ സംശയിക്കുകയും അതിെൻറ പേരിൽ തീ തിന്നുകയും ചെയ്യേണ്ടി വരും. ഇനി പ്രവാസികളുടെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചിട്ട് എടുക്കാതിരിക്കുകയോ, േഫാൺ സ്വിച്ച് ഒാഫ് ആകുകയോ ചെയ്താലും മറ്റുള്ളവർക്കും ജാഗ്രത വേണം. പല തവണ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ആളിെൻറ സഹപ്രവർത്തകരോടോ, അതും ഫലപ്രദമായില്ലെങ്കിൽ ഒപ്പം താമസിക്കുന്നവരോടോ അന്വേഷിക്കുകയും വേണം.
ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും ആളിെൻറ അസാന്നിധ്യം അസ്വാഭാവികമാണെന്ന് സംശയം ജനിക്കുകയോ ചെയ്താൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും വേണം. അതിനൊപ്പം പ്രവാസ ലോകത്തെ സാമൂഹിക പ്രവർത്തകരെ അറിയിക്കുന്നതും നല്ലതായിരിക്കും. അടുത്തിടെ നടന്ന ചില സംഭവങ്ങളാണ് ഇത്തരമൊരു വിഷയത്തിെൻറ പ്രധാന്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച പ്രവാസി യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടിട്ടും ബന്ധുക്കൾ അറിയാതെ പോയി. നാട്ടിൽ നിന്നും യുവാവിെൻറ മാതാവ് പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്നാണ് ബഹ്റൈനിലുള്ള ബന്ധുക്കളോട് വിവരം അറിയിക്കുന്നത്. ബന്ധുക്കൾ തെരഞ്ഞിട്ടും വിവരം ലഭിക്കാത്തതിനാൽ പോലീസ് സ്റ്റേഷനിലെത്തിയ
പ്പോഴാണ്, യുവാവിെൻറ മൃതദേഹം നാല് ദിവസങ്ങളായി ആശുപത്രി മോർച്ചറിയിലുള്ള കാര്യം അറിയുന്നത്. ഇത്തരം വിഷയങ്ങൾ പ്രവാസി മലയാളികൾക്കിടയിൽ ആദ്യമല്ല. ഉറക്കത്തിൽ മരിച്ച ചില പ്രവാസികളുടെ മരണ വിവരങ്ങളും വളവെ വൈകി പുറത്തുവന്ന സന്ദർഭങ്ങളുണ്ട്. ഫോൺ സ്വിച്ച് ഒാഫ് ആയതിനെ തുടർന്ന് അന്വേഷിച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും വിവരങ്ങൾ ലഭ്യമാകാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.