മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ നടത്തിവരാറുള്ള മേയ് ഫെസ്റ്റ് ഈ വർഷവും മേയ്ദിനത്തിൽ സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കും.
ബുധനാഴ്ച രാവിലെ മുതൽ തുടങ്ങുന്ന മേയ് ഫെസ്റ്റിനോടനുബന്ധിച്ച് വിപുലമായ സാമൂഹിക സേവന കലാകായിക സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മുതൽ രാത്രി വരെ നീളുന്ന മേയ് ഫെസ്റ്റിൽ മെഡിക്കൽ രംഗത്ത് സ്തുത്യർഹ സേവനം നടത്തുന്ന മെഡ്കെയറിന്റെ സഹായത്തോടെ മീറ്റ് യുവർ ഡോക്ടർ സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ ക്യാമ്പ്, മെഡിക്കൽ അവയർനെസ് ക്ലാസുകൾ, ബാഡ്മിൻറൺ ടൂർണമെൻറ്, കലാ സാംസ്കാരിക പരിപാടികൾ കുട്ടികൾക്കായി ഹെന്നാ ഡിസൈനിങ്, ഫേസ് പെയിൻറിങ് തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുന്ന തരത്തിൽ വിവിധ പരിപാടികൾ അണിയിച്ചൊരുക്കിയിട്ടുണ്ട് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അറിയിച്ചു.
മേയ് ഫെസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 35597784 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.