മനാമ: ഇരു വൃക്കകളും പ്രവർത്തനരഹിതമായ ബഹ്റൈൻ പ്രവാസി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശി അബ്ദുൽ സമദാണ് ദുരിതത്തിൽ കഴിയുന്നത്. രണ്ടു പെൺകുട്ടികളുടെ പിതാവായ അബ്ദുൽ സമദ് കുടുംബത്തിന്റെ ഏക അത്താണിയാണ്. സിത്രയിലെ കഫറ്റീരിയയിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്തുവരുന്നതിനിടെയാണ് അസുഖം പിടികൂടിയത്.
ഭാരിച്ച സാമ്പത്തിക ചെലവ് വരുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർചികിത്സക്കും സുമനസ്സുകളുടെ കാരുണ്യമാണ് ഏക പ്രതീക്ഷ.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെംബർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മഹല്ല് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ നാട്ടിൽ ചികിത്സ കമ്മിറ്റി നിലവിലുണ്ട്.ബഹ്റൈൻ പ്രവാസികൾക്കിടയിൽ ചികിത്സസഹായ സമിതിക്ക് രൂപം നൽകി. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ഹബീബ് റഹ്മാൻ, മനോജ് വടകര, അഷ്റഫ് മായഞ്ചേരി എന്നിവർ രക്ഷാധികാരികളും ഫൈസൽ കണ്ടിതാഴ ജനറൽ കൺവീനറും ജെ.പി.കെ. തിക്കോടി കോഓഡിനേറ്ററുമാണ്. ഫോൺ: 35052690, 35580872, 33111393.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.