മനാമ: ചെമ്മീൻ പിടിക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കിയതോടെ കടലിൽ പോയ മത്സ്യബന്ധന തൊഴിലാളികൾ ‘പിടക്കുന്ന’ ചെമ്മീനുമായി തിരികെ വന്നു. മാസങ്ങളായുള്ള നിരോധനത്തെ തുടർന്ന് ചെമ്മീൻ ലഭിക്കാതിരുന്ന മത്സ്യ വിപണി ആനന്ദേത്താടെയാണ് നിരോധനം പിൻവലിക്കപ്പെട്ട ഇന്നലെ ചെമ്മീനുമായെത്തിയ വാഹനങ്ങളെ സ്വീകരിച്ചത്. ഇന്നലെ പുലർച്ചെ മുതൽ കടലിൽപോയ തൊഴിലാളികളാണ് മണിക്കൂറുകൾക്കുള്ളിൽ മീൻകൊട്ടകളുമായെത്തിയത്. അവയിൽ നല്ലൊരു പങ്കും അപ്പോൾ തന്നെ മനാമ സെൻട്രൽ മാർക്കറ്റിലേക്ക് എത്തി. െഎസിടാത്തതും രാസവസ്തുക്കൾ തളിക്കാത്തതുമായ ഒന്നാം തരം ചെമ്മീൻ വാങ്ങാൻ നിരവധിപേരും മാർക്കറ്റിൽ എത്തി. അതോടെ കച്ചവടവും പൊടിപൊടിച്ചു. ചെറിയ ചെമ്മീന് 800 ഫിൽസും വലുതിന് രണ്ടുദിനാറുമായിരുന്നു വില.
ഇതിനിടയിൽ ചെമ്മീൻ ചൂടപ്പം പോലെ വിറ്റുതീരുകയും ചെയ്തു. ബഹ്റൈനികൾക്കും വിദേശികൾക്കും എല്ലാം ചെമ്മീൻ ഏറെ ഇഷ്ടപ്പെട്ട മത്സ്യമായതിനാൽ ഇനിയുള്ള ദിവസങ്ങളിലും മാർക്കറ്റിൽ തിരക്ക് കൂടും. റസ്റ്റോറൻറുകളിലും ചെമ്മീൻ വിഭവങ്ങൾ ഇനി മേശമേൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.