മനാമ: ഇൗദ് അവധി ദിനങ്ങളിൽ കോവിഡ് പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച 10 റസ്റ്റാറൻറുകൾക്കും 12 വ്യക്തികൾക്കും ശിക്ഷ വിധിച്ചു. 1000 മുതൽ 2000 ദീനാർ വരെയാണ് ലോവർ ക്രിമിനൽ കോടതി പിഴ ചുമത്തിയിരിക്കുന്നത്. ആകെ 34,000 ദീനാറാണ് പിഴ ഇൗടാക്കിയത്.
'ബി അവെയർ' മൊബൈൽ ആപ് വഴി കോവിഡ് കുത്തിവെപ്പ് സർട്ടിഫിക്കറ്റ് പരിശോധിക്കാതെ ആളുകളെ അകത്ത് പ്രവേശിപ്പിച്ചതിനാണ് നടപടി. പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
ആളുകളെ പ്രവേശിപ്പിക്കും മുമ്പ് ശരീരോഷ്മാവ് പരിശോധിച്ചില്ല. തുടർന്ന് ഇൗ റസ്റ്റാറൻറുകൾ അടച്ചുപൂട്ടുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തിയാണ് കേസ് കോടതിയിലേക്ക് കൈമാറിയത്.
മനാമ: കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 32 പേർക്കെതിരായ കേസ് തുടർനടപടിക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കോവിഡ് വ്യാപനം തടയാനുള്ള നിർദേശങ്ങൾ ലംഘിച്ചതിനാണ് നടപടി.
വീട്ടിൽ ക്വാറൻറീനിൽ കഴിയണമെന്ന നിർദേശം ലംഘിച്ചതിനാണ് കഴിഞ്ഞ ഏപ്രിലിൽ അഞ്ച് പേർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. റസ്റ്റാറൻറുകളിലും കഫേകളിലും പാലിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചതിന് 23 പേർക്കെതിരെയും ഹെയർ സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ചതിന് നാലു പേർക്കെതിരെയുമാണ് നടപടി. വീടുകളിലെ ക്വാറൻറീൻ ലംഘിച്ചാൽ മൂന്നുമാസം വരെ ജയിൽവാസവും 1000 മുതൽ 10,000 ദീനാർ വരെ പിഴയുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.