എൻ.കെ. പ്രേമചന്ദ്രൻ സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികളെ സന്ദർശിച്ചു

മനാമ: മേയ്​ ദിനവേളയിൽ ലോക്സഭാംഗം എൻ.കെ.പ്രേമചന്ദ്ര​ൻ മനാമ സെൻട്രൽ മാർക്കറ്റിലെ പ്രവാസി തൊഴിലാളികളെ സന്ദർശിച്ചു. മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പ​െങ്കടുക്കാനാണ്​ അദ്ദേഹം ബഹ്​റൈനിൽ എത്തിയത്. മാർക്കറ്റിലെത്തിയ എം.പി.ക്ക്  തൊഴിലാളികൾ ആവേശകരമായ സ്വീകരണമാണ് നൽകിയത്. ഇതിൽ സ്വദേശികളും പങ്കാളികളായി.  എം.പിയെ കൊല്ലം സ്വദേശികളായ പ്രവാസികളും അബ്ബാസ്,സയ്യിദ് മജീദ്,സായിദ് നാസർ,സയ്യിദ്,ഹസൻ ഈസ എന്നിവരും ഷാൾ അണിയിച്ചു. 

സ്വീകരണത്തിന്​  എം.പി നന്ദി അറിയിച്ചു.തുടർന്ന് ബഹ്​റൈൻ പ്രവാസി സമൂഹത്തി​​െൻറ നേതൃത്വത്തിൽ നടന്ന വിവിധ മേയ്​ദിന പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ലേബർ ക്യാമ്പുകളും സന്ദർശിച്ചു. ബഹ്‌റൈൻ തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന കാര്യങ്ങൾ അഭിനന്ദനീയമാണെന്ന്​ പ്രേമചന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - premachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.