മനാമ: റമദാൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഭക്ഷ്യവസ്തുക്കളുെട ലഭ്യതയും ന്യായവിലയും ഉറപ്പുവരുത്താൻ സെൻട്രൽ മാർക്കറ്റുകളിലെ പരിശോധന ശക്തമാക്കി. വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ശനിയാഴ്ച മനാമ സെൻട്രൽ മാർക്കറ്റിൽ പരിശോധന നടത്തി. കാപിറ്റൽ മുനിസിപ്പാലിറ്റി, ബഹ്റൈൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. പച്ചക്കറികൾ, പഴങ്ങൾ, മാംസം, മത്സ്യം തുടങ്ങിയവയുടെ വിൽപന ശാലകൾ സംഘം സന്ദർശിച്ചു.
സെൻട്രൽ മാർക്കറ്റുകളുടെ പൊതു അവസ്ഥ വിലയിരുത്തുക, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുക, റമദാനിൽ വിലക്കയറ്റം തടയുക എന്നിവയായിരുന്നു സന്ദർശനത്തിെൻറ ലക്ഷ്യം.മന്ത്രാലയത്തിലെ ഇൻസ്െപക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ എല്ലാ ദിവസവും സെൻട്രൽ മാർക്കറ്റിൽ രാവിലെ മുതൽ പരിശോധന നടത്തുമെന്ന് അസി. അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ അഷ്റഫ് പറഞ്ഞു. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിനുള്ള എല്ലാ നടപടികളും അധികൃതർ സ്വീകരിക്കും.
മാർക്കറ്റിലെ വ്യാപാരികളുടെ സാന്നിധ്യത്തിൽ ബഹ്റൈൻ ചേംബർ പ്രതിനിധികളുമായി മന്ത്രാലയം ഉദ്യോസ്ഥർ കൂടിക്കാഴ്ച നടത്തി. റമദാനിലേക്കാവശ്യമായ തയാറെടുപ്പുകൾ വ്യാപാരികൾ പൂർത്തിയാക്കിയതായി ചേംബർ പ്രതിനിധികൾ വ്യക്തമാക്കി. അവശ്യ വസ്തുക്കൾ നേരത്തെതന്നെ ഇറക്കുമതി ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.റമദാനിലേക്ക് മാത്രമല്ല, തുടർന്നുള്ള മാസങ്ങളിലേക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.