ശ്രീ അയ്യപ്പ സേവാസംഘം 26 ന്​ ശ്രീരാമായണ മഹാത്​മ്യം പ്രഭാഷണം നടത്തും

മനാമ: ശ്രീ അയ്യപ്പ സേവാസംഘം ബഹ്​റൈൻ രാമായണ മാസം പ്രമാണിച്ച്​ ഇൗ മാസം 26 ന്​ ശ്രീരാമായണ മഹാത്​മ്യം പ്രഭാഷണം നടത്തുമെന്ന്​ സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മനാമ ശ്രീ കൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തിലാണ്​ പരിപാടി നടക്കുന്നത്​. വൈകുന്നേരം ആറുമുതൽ രാത്രി 10 വരെയാണ്​ സമയം. സജി യൂസഫ് നിസ്സാൻ പ്രഭാഷണം നടത്തും. വൈകുന്നേരം ആറ്​.മുപ്പതിന്​ രാമനാമജപം,7.30 ന്​ കർക്കിടക രാമായണ വിവരണം എന്നിവയും നടക്ക​ും. തുടർന്ന്​ കർക്കിടക കഞ്ഞിവിതരണവും ഉണ്ടായിരിക്കും.

രാമായണ മാസത്തി​​​െൻറ പുണ്യദിനങ്ങൾ രാമനാമ ജപങ്ങളാൽ ഭക്തിസാന്ദ്രമാക്കുവാൻ എല്ലാവരുടെയ​ും പിന്തുണയും സംഘാടകർ അഭ്യർഥിച്ചു. ബഹ്​റൈനിൽ വിവിധ സംഘടനകളുമായി ബന്​ധപ്പെട്ട്​ രാമായണ മാസാചരണത്തിൽ പ​െങ്കടുക്കുന്നുണ്ടെന്നും അവർ[ വ്യക്തമാക്കി. വാർത്തസ​േമ്മളനത്തിൽ ശ്രീ അയ്യപ്പ സേവാസംഘം ബഹ്​റൈൻ ജനറൽസെക്രട്ടറി വിനോയി,പ്രസിഡൻറ്​ ശശികുമാർ,വൈസ്​ പ്രസിഡൻറ്​ സുധീഷ്​ എന്നിവർ സംസാരിച്ചു.

Tags:    
News Summary - pressmeet-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.