മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല് ഖലീഫയെ സ്വീകരിച്ചു ചര്‍ച്ച നടത്തി. സാഫിരിയ്യ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും സംബന്ധിച്ചു.സൈനിക യൂനിറ്റിെൻറ ആധുനികവത്കരണം, ആയുധശേഷി, പരിശീലനം, രാഷ്ട്രസുരക്ഷ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബി.ഡി.എഫ് നല്കിക്കൊണ്ടിരിക്കുന്ന സേവനങ്ങളും ചിട്ടയായ പ്രവര്‍ത്തനങ്ങളും മാതൃകപരമാണെന്ന് ഹമദ് രാജാവ് പറഞ്ഞു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള കോഒാഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ഉയര്‍ന്ന സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ സൈനികര്‍ക്കും ഹമദ് രാജാവ് അഭിവാദ്യങ്ങള്‍ നേർന്നു.
മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബി.ഡി.എഫ് ആശുപത്രിയുടെ മികവും ശ്രദ്ധേയമാണ്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുടെ ത്യാഗസന്നദ്ധതയും സമര്‍പ്പണവും മാതൃകപരവും മനുഷ്യത്വപൂര്ണവുമാണ്. ഇവിടെയുള്ള സ്വദേശികള്‍ക്ക് സുഭിക്ഷമായ ജീവിതാവസരം ഒരുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യനിര്‍മാണത്തില്‍ പ്രവാസി സമൂഹം നല്കിക്കൊണ്ടിരിക്കുന്ന പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് സന്നദ്ധപ്രവര്‍ത്തകരുടെ ആവേശം ഏറെ പ്രചോദനം നല്കുന്ന ഒന്നാണ്.6000ത്തോളം സന്നദ്ധ പ്രവര്‍ത്തകരാണ് ക്ലിനിക്കല്‍ പരീക്ഷണത്തിന് മുന്നോട്ടുവന്നിട്ടുള്ളത്. ധീരരായ സൈനികര്‍ക്കും അദ്ദേഹം അഭിവാദ്യങ്ങള്‍ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.