മനാമ: രാജ്യത്തെ പ്രമുഖ പബ്ലിക് ഹോസ്പിറ്റലായ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പൂർണമായും സ്വദേശിവത്കരണം നടപ്പാക്കണമെന്ന ആവശ്യവുമായി എം.പിമാർ. 100 ശതമാനം ബഹ്റൈനൈസേഷൻ സംബന്ധിച്ചുള്ള ഈ നിർദേശം പാർലമെന്റ് ചർച്ച ചെയ്യാൻ ഒരുങ്ങുകയാണ്. എം.പി മുനീർ സുറൂറാണ് ഇത് സംബന്ധിച്ച നിർദേശം സമർപ്പിച്ചത്.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ എല്ലാ നഴ്സിങ്, മെഡിക്കൽ തസ്തികകളിലേക്കും പൗരന്മാരെ റിക്രൂട്ട് ചെയ്യണമെന്നാണ് ആവശ്യം. പൂർണ സ്വദേശിവത്കരണത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുണ്ടെന്ന് മന്ത്രാലയവും സിവിൽ സർവിസ് കമീഷനും ചൂണ്ടിക്കാട്ടി.
ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഇതിനകംതന്നെ നിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസം നേടിയ സ്വദേശികൾക്കായി തൊഴിൽ പരിശീന കേന്ദ്രവും ദേശീയ മെഡിക്കൽ കൺസൽട്ടൻസി സ്ഥാപിക്കണമെന്ന എം.പിമാരായ ഖാലിദ് ബു ഓങ്കിന്റെയും സൈനബ് അബ്ദുലാമിറിന്റെയും നിർദേശവും ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും.
അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതുവരെ തൊഴിൽ പരിശീന കേന്ദ്രത്തിന് തംകീൻ ഫണ്ട് നൽകണം. ജോലി അന്വേഷിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസമുള്ളവരെ വെച്ച് കേന്ദ്രം പ്രവർത്തിപ്പിക്കണം. അവർക്ക് ജോലി ലഭിക്കുന്നതുവരെ അവരുടെ സേവനം ഇത്തരം കേന്ദ്രങ്ങളിൽ ഉപയോഗിക്കാമെന്നും എം.പിമാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതിന്റെ പ്രായോഗികതയിൽ ആരോഗ്യ മന്ത്രാലയവും സുപ്രീം കൗൺസിൽ ഫോർ ഹെൽത്തും എതിർപ്പ് ഉന്നയിക്കുകയാണ്.
ഡോക്ടർമാർക്കും മറ്റു മെഡിക്കൽ രംഗത്തുള്ളവർക്കും ജോലി ചെയ്യണമെങ്കിൽ ലൈസൻസ് ആവശ്യമാണ്. വിദഗ്ധരുടെ മേൽനോട്ടത്തിൽ ഫീൽഡ് ടെസ്റ്റുകൾക്ക് ശേഷമാണ് ലൈസൻസ് നൽകുന്നത്. ഈ സാഹചര്യത്തിൽ നിർദേശം പ്രായോഗികമാകില്ലെ ന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.