മനാമ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി) പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈനിലേക്കുള്ള അക്കാദമിക് കൗൺസിൽ അംഗങ്ങളെ പ്രഖ്യാപിച്ചു. എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക, പുസ്തകോത്സവങ്ങൾ സംഘടിപ്പിക്കുക, സാഹിത്യ സാംസ്കാരിക ചടങ്ങുകൾ സംഘടിപ്പിക്കുക, പുസ്തകങ്ങളുടെ പ്രസിദ്ധീകരണം തുടങ്ങിയവയാണ് പ്രിയദർശിനി പബ്ലിക്കേഷന്റെ പ്രവർത്തന മേഖല.
ബഹ്റൈനിലെ പ്രവാസി മലയാളികൾക്കിടയിലുള്ള എഴുത്തുകാരെ കണ്ടെത്തുകയും അവർക്ക് എഴുതുവാനുള്ള സാഹചര്യമൊരുക്കുകയും മലയാളികൾക്കിടയിൽ വായനയെ പ്രോത്സാഹിപ്പിക്കുകയുമാണ് പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ ഘടകം ലക്ഷ്യംവെക്കുന്നതെന്ന് പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ കോഓഡിനേറ്റർ സൈദ് എം.എസ് പറഞ്ഞു. കൂടാതെ സാഹിത്യ സാംസ്കാരിക ചടങ്ങുകൾ സംഘടിപ്പിക്കുകയും ആനുകാലിക വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യുക എന്നതും ലക്ഷ്യമിടുന്നുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട അക്കാദമിക് കൗൺസിൽ അംഗങ്ങൾ: ഷെമിലി പി. ജോൺ, അബ്ദുൽ സലാം എ.പി, അനു ബി. കുറുപ്പ്, വിനു വർഗീസ്, ജീസൻ ജോർജ്, നൈസാം പി.എ, ജലീൽ മുല്ലപ്പള്ളി, പ്രദീപ് മേപ്പയൂർ, സൽമാനുൽ ഫാരിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.