മനാമ: ചെറു മത്സ്യങ്ങൾ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് ഉത്തരവിട്ടു. 10 സെന്റി മീറ്റർ നീളത്തിൽ കുറവുള്ള സാഫിയും 15 സെന്റിമീറ്ററിൽ കുറവുള്ള അയക്കൂറയും പിടിക്കുന്നതിന് വിലക്കുണ്ട്. ചെറു മത്സ്യങ്ങൾ പിടിക്കാനും വിൽക്കാനും വാങ്ങാനും വിലക്കുണ്ട്.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. നിയമ ലംഘകരെ കണ്ടെത്തുന്നതിന് പരിശോധനകൾ ഏർപ്പെടുത്തും. പിടിച്ചുകൊണ്ടുവരുന്ന മത്സ്യവും അത് പിടിക്കാൻ ഉപയോഗിക്കുന്ന വലയും പരിശോധിക്കാനുള്ള അവകാശം അധികൃതർക്കുണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.