മനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ 2024-ൽ ഇന്ത്യക്ക് അഭിമാനമായി സാരംഗ് ടീമിന്റെ അഭ്യാസ പ്രകടനം. ഇന്ത്യൻ എയറോബാറ്റിക് ടീം സാരംഗ് (മയിൽ) ന്റെ നാല് ഹെലികോപ്ടറുകളാണ് അഭ്യാസപ്രകടനത്തിലൂടെ കാണികളുടെ മനം കവർന്നത്.
2002-ൽ രൂപവത്കരിപ്പെട്ട സാരംഗ് ടീം, ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസ മികവിന്റെ ഉദാഹരണമാണ്. അതിന്റെ ഹെലികോപ്ടറുകൾ തദ്ദേശീയമായി രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്തതാണ്. മാനുഷിക, ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ നിർണായക പങ്കാണ് സാരംഗ്, ടീം നിർവഹിച്ചുപോരുന്നത്. സൈനിക ശേഷിയെ മാനുഷിക പ്രവർത്തനവുമായി സംയോജിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതീകമാണിത്.
എയർഷോക്കിടെ, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.30നാണ് സാരംഗ് ടീമിന്റെ അഭ്യാസ പ്രകടനം. സാരംഗിന്റെ പങ്കാളിത്തം ബഹ്റൈനുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ സമർപ്പണത്തെ അടിവരയിടുന്നതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.