വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് തൊ​ഴി​ൽ നി​യ​മ​ പ്ര​കാ​രം ബാ​ധ​ക​മാ​യ വ്യ​വ​സ്ഥ​ക​ൾ

ഗാ​ർ​ഡ്, വീ​ട്ടി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ, നാ​നീ​സ് (കു​ട്ടി​ക​ളെ നോ​ക്കു​ന്ന​വ​ർ), വീ​ട്ടി​ലെ ഡ്രൈ​വ​ർ​മാ​ർ, പാ​ച​ക​ക്കാ​ർ എ​ന്നി​വ​രാ​ണ് തൊ​ഴി​ൽ നി​യ​മ​പ്ര​കാ​രം വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ ഗ​ണ​ത്തി​ൽ വ​രു​ന്ന​ത്. (എ​ൽ.​എം.​ആ​ർ.​എ​യി​ൽ​നി​ന്ന് ഡൊ​മ​സ്റ്റി​ക് സ​ർ​വ​ന്റ്സ് തൊ​ഴി​ൽ വി​സ​യി​ൽ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളും).

1. തൊ​ഴി​ൽ ക​രാ​ർ നി​ർ​ബ​ന്ധ​മാ​ണ്. സാ​ധാ​ര​ണ തൊ​ഴി​ൽ ക​രാ​റി​ൽ ചേ​ർ​ക്കേ​ണ്ട എ​ല്ലാ വ്യ​വ​സ്ഥ​ക​ളും അ​തി​ൽ ​ചേ​ർ​ക്ക​ണം. അ​താ​യ​ത് തൊ​ഴി​ലു​ട​മ​യു​ടെ പേ​ര്, വി​ലാ​സം, സി.​പി.​ആ​ർ ന​മ്പ​ർ, തൊ​ഴി​ലാ​ളി​യു​ടെ പേ​ര്, വി​ലാ​സം, പാ​സ്​​പോ​ർ​ട്ട് അ​ല്ലെ​ങ്കി​ൽ സി.​പി.​ആ​ർ ന​മ്പ​ർ, നാ​ഷ​നാ​ലി​റ്റി, തൊ​ഴി​ൽ ക​രാ​ർ നി​ശ്ചി​ത സ​മ​യ​ത്തേ​ക്കാ​ണെ​ങ്കി​ൽ അ​തി​ന്റെ കാ​ലാ​വ​ധി, ശ​മ്പ​ളം, അ​ത് കൊ​ടു​ക്കു​ന്ന തീ​യ​തി​യും സ​മ​യ​വും, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ, തൊ​ഴി​ലാ​ളി​യും തൊ​ഴി​ലു​ട​മ​യും ത​മ്മി​ൽ സ​മ്മ​തി​ച്ച മ​റ്റ് വ്യ​വ​സ്ഥ​ക​ൾ, ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം തൊ​ഴി​ൽ ക​രാ​റി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. ( ഉ​ദാ: നാ​ട്ടി​ൽ പോ​കു​ന്ന​തി​നും വ​രു​ന്ന​തി​നു​മു​ള്ള ടി​ക്ക​റ്റ്, ആ​ഴ്ച​യി​ൽ ല​ഭി​ക്കു​ന്ന അ​വ​ധി )

2. മൂ​ന്നു മാ​സ​ത്തെ പ്രൊ​ബേ​ഷ​ൻ തൊ​ഴി​ൽ ക​രാ​റി​ൽ വ്യ​വ​സ്ഥ ചെ​യ്യ​ണം. ഈ ​കാ​ല​യ​ള​വി​ൽ തൊ​ഴി​ലാ​ളി​ക്കും തൊ​ഴി​ലു​ട​മ​ക്കും ഒ​രു ദി​വ​സ​ത്തെ നോ​ട്ടീ​സ് ന​ൽ​കി തൊ​ഴി​ൽ ക​രാ​ർ റ​ദ്ദാ​ക്കാം. തൊ​ഴി​ൽ ക​രാ​റി​ൽ വ്യ​വ​സ്ഥ ചെ​യ്യാ​തെ പ്രൊ​ബേ​ഷ​ൻ ബാ​ധ​ക​മ​ല്ല. ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മേ പ്രൊ​ബേ​ഷ​ൻ പാ​ടു​ള്ളൂ.

3. ശ​മ്പ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ല വ്യ​വ​സ്ഥ​ക​ളും വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക്ക് ബാ​ധ​ക​മാ​ണ്. അ​താ​യ​ത് ഏ​ത് രീ​തി​യി​ൽ ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്ന​തും ശ​മ്പ​ളം കൊ​ടു​ക്കാ​ൻ വൈ​കി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്ക​ണ​മെ​ന്ന​തും.

4. വാ​ർ​ഷി​ക അ​വ​ധി ല​ഭി​ക്കാ​ൻ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യു​ണ്ട്. ഒ​രു വ​ർ​ഷം തൊ​ഴി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ശ​മ്പ​ള​ത്തോ​ടു​കൂ​ടി 30 ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കും.

5. തൊ​ഴി​ലി​ൽ​നി​ന്ന് പി​രി​ഞ്ഞു​പോ​കു​മ്പോ​ൾ ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. ആ​ദ്യ​ത്തെ മൂ​ന്നു​വ​ർ​ഷം വ​ർ​ഷ​ത്തി​ൽ 15 ദി​വ​സ​ത്തെ ശ​മ്പ​ള​വും അ​തി​നു​ശേ​ഷം ഓ​രോ വ​ർ​ഷ​വും ഓ​രോ മാ​സ​ത്തെ ശ​മ്പ​ള​വും ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി​യാ​യി ല​ഭി​ക്കും.

6. ഇ​പ്പോ​ൾ സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സി​ൽ മാ​റ്റി​യ വ്യ​വ​സ്ഥ വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ല. അ​താ​യ​ത് ലീ​വി​ങ് ഇ​ൻ​ഡ​മി​നി​റ്റി സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സി​ൽ മാ​സം​തോ​റും ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ. സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് ​വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് ഇ​പ്പോ​ൾ ബാ​ധ​ക​മ​ല്ല എ​ന്ന​താ​ണ് കാ​ര​ണം.

7. തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ൾ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബാ​ധ​ക​മാ​ണ്. എ​ൽ.​എം.​ആ​ർ.​എ​യി​ലും തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലും കോ​ട​തി​യി​ലും പ​രാ​തി ന​ൽ​കാ​വു​ന്ന​താ​ണ്.

8. തൊ​ഴി​ൽ​സ​മ​യം, ഓ​വ​ർ​ടൈം, വാ​ർ​ഷി​ക അ​വ​ധി ഒ​ഴി​കെ​യു​ള്ള അ​വ​ധി​ക​ൾ എ​ന്നി​വ വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ല. പ​ക്ഷേ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ തൊ​ഴി​ൽ ക​രാ​റി​ൽ വ്യ​വ​സ്ഥ​ചെ​യ്യാം.

Tags:    
News Summary - Provisions applicable to domestic workers under labor law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT