പി.​സി. രാ​ജീ​വ​ൻ

യുവാവിന്റെ ആത്മഹത്യ; കൊള്ളപ്പലിശക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ

മ​നാ​മ: ബ​ഹ്റൈ​നി​ൽ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ന് കാ​ര​ണ​ക്കാ​രാ​യ കൊ​ള്ള​പ്പ​ലി​ശ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി. സ​ന​ദി​ലെ ഒ​രു ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മ​ല​പ്പു​റം പ​ള്ളി​ക്ക​ൽ ചേ​ല​പ്പു​റ​ത്ത് വീ​ട്ടി​ൽ പി.​സി. രാ​ജീ​വ​ൻ (40) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് നീ​തി തേ​ടി ഭാ​ര്യ പി.​എം. സിം​ജി​ഷ രം​ഗ​ത്തെ​ത്തി​യ​ത്. കേ​ര​ള മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, നോ​ർ​ക്ക റൂ​ട്ട്സ് സി.​ഇ.​ഒ കെ. ​ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ എ​ന്നി​വ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 26ന് ​വൈ​കീ​ട്ടാ​ണ് രാ​ജീ​വ​നെ ഹ​മ​ല​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കൊ​ള്ള​പ്പ​ലി​ശ​ക്കാ​രു​ടെ ക്രൂ​ര​ത​യി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്ന വാ​ട്സ്ആ​പ് സ​ന്ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഹ​മ​ദ് ടൗ​ണി​ലെ കാ​ർ​പെ​ന്റ​റി വ​ർ​ക്ക്ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്ന് രാ​ജീ​വ​ൻ അ​മി​ത പ​ലി​ശ​ക്ക് പ​ണം വാ​ങ്ങി​യി​രു​ന്നു​വെ​ന്നും അ​യാ​ളു​ടെ ഭീ​ഷ​ണി​യും മാ​ന​സി​ക സ​മ്മ​ർ​ദ​വും സ​ഹി​ക്കാ​നാ​കാ​തെ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പ​ലി​ശ​ക്കാ​ര​നും ബ​ന്ധു​വി​നും ഇ​തു​സം​ബ​ന്ധി​ച്ച് വാ​ട്സ്ആ​പ്പി​ൽ ശ​ബ്ദ​സ​ന്ദേ​ശ​മ​യ​ച്ച ശേ​ഷ​മാ​യി​രു​ന്നു മ​ര​ണം. കൂ​ടു​ത​ൽ പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ ത​ന്നെ കൊ​ല്ലു​മെ​ന്ന് പ​ലി​ശ​ക്കാ​ര​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി രാ​ജീ​വ​ന്റെ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലു​ണ്ട്. കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര​​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജീ​വ​ൻ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണ​മ​യ​ച്ച​തി​ന്റെ രേ​ഖ​ക​ളും പ​രാ​തി​ക്കൊ​പ്പം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ, നാ​ലും ഒ​മ്പ​തും വ​യ​സ്സു​ള്ള ര​ണ്ടു മ​ക്ക​ൾ, 76 വ​യ​സ്സു​ള്ള പി​താ​വ്, 67 വ​യ​സ്സു​ള്ള മാ​താ​വ് എ​ന്നി​വ​രാ​ണ് രാ​ജീ​വ​നു​ള്ള​ത്. 

Tags:    
News Summary - Rajeevan's death; Wife demands action against Blade mafia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.