റമദാെൻറ പവിത്രമായ നാളുകളിലാണ് നമ്മൾ ഇപ്പോൾ. പ്രാർഥനയുടെയും സ്നേഹത്തിെൻറയും ചൈതന്യത്തിൽ എല്ലാവരും ഒന്നാകുന്ന സുന്ദരമായ മാസമായാണ് റമദാനെ ഞാൻ കാണുന്നത്. മനുഷ്യരാശിയുടെ പരസ്പരസാഹോദര്യവും നന്മയുമാണ് നോമ്പുകാലം വിളംബരം ചെയ്യുന്നത്. കേരളത്തിലെ എെൻറ കുട്ടിക്കാലത്ത്, റമദാൻ സംഗമങ്ങളിൽ വേണ്ടത്ര പങ്കുചേരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, കഴിഞ്ഞ 20 വർഷത്തെ ബഹ്റൈനിലെ താമസം തികച്ചും വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചത്. റമദാൻ കാലത്തെ നിരവധി കൂടിച്ചേരലുകൾക്കും ആഘോഷങ്ങൾക്കും സാക്ഷിയാകാൻ ഇവിടെ എനിക്ക് കഴിഞ്ഞു. എല്ലാ വർഷവും ഒേട്ടറെ ഇഫ്താർ സംഗമങ്ങളിൽ പെങ്കടുക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായാണ് കരുതുന്നത്. മതഭേദമില്ലാതെ സകലരും ഒത്തുചേരുന്ന ഇൗ സംഗമങ്ങൾ മനസ്സിന് കുളിരേകുന്നതാണ്.
ഇഫ്താർ സംഗമങ്ങളിലെ പണ്ഡിതരുടെ പ്രഭാഷണങ്ങളിൽനിന്ന് റമദാൻ മാസത്തിെൻറ സവിശേഷതകളെക്കുറിച്ച് കുറെയൊക്കെ അറിവുകൾ നേടാൻ സാധിച്ചിട്ടുണ്ട്. ഇസ്ലാം മതത്തെക്കുറിച്ച് പുതുതായി എന്തെങ്കിലും പഠിക്കാനും ഇൗ സംഗമങ്ങൾ സഹായിച്ചു. നോമ്പിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ഇൗ സംഗമങ്ങളിലൂടെയാണ് കഴിഞ്ഞത്. അങ്ങേയറ്റം ആത്മാർഥതയോടെയും അർപ്പണ മനോഭാവത്തോടെയുമാണ് വിശ്വാസികൾ നോെമ്പടുക്കുന്നത്. കേവലം നോെമ്പടുക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല അത്. അതിലുപരി, ഹൃദയങ്ങളുടെ സംഗമമാണ് അവിടെ സംഭവിക്കുന്നത്.
ആത്മവിചിന്തനത്തിെൻറയും ബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കുന്നതിെൻറയും നാളുകളാണ് ഇൗ പുണ്യമാസം നൽകുന്നത്. ചുറ്റിലുമുള്ള അശരണരെ ചേർത്തുപിടിക്കുന്ന നോമ്പുകാലം നന്മയുടെ പൂക്കാലംകൂടിയാണ്. ഇതുവരെ അനുഭവിക്കാത്ത കഷ്ടതകളിലൂടെയും അനിശ്ചിതത്വത്തിലൂടെയുമാണ് ഇൗ വർഷം നോമ്പുകാലം കടന്നുപോകുന്നത്. എല്ലാവരിലും ഭയവും ആശങ്കയും വിതച്ച് കോവിഡ് -19 വ്യാപിക്കുകയാണ്. എന്നാൽ, ഇൗ കഷ്ടതകൾക്ക് നടുവിലും ഉപവാസവും പ്രാർഥനയും മുറുകെപ്പിടിച്ച് മുന്നോട്ടുപോകുന്ന സഹജീവികൾ നന്മയുടെയും പ്രതീക്ഷയുടെയും സന്ദേശമാണ് പകരുന്നത്.
കഴിഞ്ഞ വർഷങ്ങളിലേതുപോലെ വലിയ കൂട്ടായ്മകളും ഇഫ്താർ സംഗമങ്ങളും ഇത്തവണയില്ല. എന്നാൽ, മനസ്സുകളുടെ കൂടിച്ചേരലിന് ഇതൊന്നും തടസ്സമല്ല. ഇത്തവണ ഇഫ്താർ സംഗമങ്ങൾ, അതിെൻറ ചൈതന്യത്തിന് ഒട്ടു കുറവില്ലാതെതന്നെ, നാമോരോരുത്തരുടെയും മനസ്സുകളിലാണ് നടക്കുന്നത്.
േക്ലശം അനുഭവിക്കുന്നവർക്കുവേണ്ടിയാണ് ഇത്തവണ പ്രാർഥനകൾ ഉയരുന്നത്. നല്ലൊരുകാലം വരുമെന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. അത് ഏറെ അകലെയല്ലെന്ന കാര്യത്തിൽ എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്. എല്ലാവർക്കും ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.