ലോകമെമ്പാടുമുള്ള മുസ്ലിംകൾ കഠിനമായ വ്രതം അനുഷ്ഠിച്ച് മനസ്സും ശരീരവും ശുദ്ധിവരുത്തുകയാണ്. വ്രതാനുഷ്ഠാനത്തിെൻറ പരിസമാപ്തിയെന്നോണം ഒാരോ വൈകുന്നേരങ്ങളിലും നടക്കുന്ന നോമ്പുതുറ സമൂഹത്തിന് ഉണർവും ഉത്തേജനവും സൗഹൃദവും ആത്മബന്ധവും ഉണർത്തുന്നതാണ്.
എന്നാൽ, സ്വന്തം വീട്ടിലുള്ളവർപോലും അകലം പാലിച്ച് ഭക്ഷണത്തിനിരിക്കുന്ന കോവിഡിെൻറ ഭീതിദമായ അന്തരീക്ഷത്തിലാണ് നാം ഇപ്പോൾ. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിശ്വാസ പ്രമാണങ്ങളെയുമെല്ലാം ഉന്നതമായ ചിന്തകളിലേക്ക് വഴിതിരിച്ച് വിടേണ്ടിയിരിക്കുന്നുവെന്ന് നമ്മെ ഒാർമപ്പെടുത്തുകയാണ്. മനുഷ്യനെ തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ മതാന്ധതയിൽ തളച്ചിട്ട് വിശ്വാസത്തെപ്പോലും കച്ചവടമാക്കുന്ന വർത്തമാനകാല യാഥാർഥ്യം നമ്മെ ഭയപ്പെടുത്തുന്നതായിരുന്നു. എല്ലാ മതങ്ങളും മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമാണ്. ഒരർഥത്തിൽ എല്ലാ മതങ്ങൾക്കും ഒറ്റസന്ദേശം മാത്രമേയുള്ളൂ. അത് മനുഷ്യസ്നേഹമെന്ന ഉദാത്ത സന്ദേശമാണ്.
ഉള്ളതിൽ ഒരു പങ്ക് സഹജീവികൾക്ക് നൽകണമെന്ന് ഉദ്ബോധിപ്പിക്കുന്ന ഖുർആനും തന്നെപ്പോലെ തന്നെ തെൻറ അയൽക്കാരനെയും സ്നേഹിക്കണമെന്ന ബൈബിൾ വചനവും കർമം ചെയ്താൽ മതി, ഫലം ഇച്ഛിക്കരുതെന്ന് ഒാർമപ്പെടുത്തുന്ന ഭഗവദ്ഗീതയും മനുഷ്യസ്നേഹത്തിെൻറ ഉന്നതമായ പ്രേയാഗവത്കരണമാണ്. ഇവിടെയാണ് കാൾ മാർക്സിെൻറ മതത്തെക്കുറിച്ചുള്ള നിരീക്ഷണത്തിന് പ്രസക്തി ഏറുന്നത്. ‘പീഡിത മനസ്സിെൻറ ആശ്രയമാണ് മതം. ഹൃദയമില്ലാത്ത ലോകത്തിെൻറ ഹൃദയമാണ് മതം. ആത്മാവില്ലാത്ത സാഹചര്യത്തിൽ ആത്മാവാണ് മതം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്.’ലാഭത്തെ അടിസ്ഥാനമാക്കി മുന്നോട്ടുകുതിക്കുന്ന മുതലാളിത്ത സമ്പദ്വ്യവസ്ഥ മതത്തെ ഉപയോഗിച്ച് എങ്ങനെ ലാഭമുണ്ടാക്കാൻ സാധിക്കുമെന്ന ഗവേഷണത്തിലാണ്. മതം രാഷ്ട്രീയത്തിൽ ഇടപെടുന്നതോടുകൂടി മനുഷ്യസ്നേഹമെന്ന സന്ദേശത്തിൽനിന്ന് തെന്നിമാറി സ്വാർഥതയുടെ, സ്പർധയുടെ, കലാപത്തിെൻറ, കാലുഷ്യത്തിെൻറ വഴി സ്വീകരിക്കേണ്ടിവരുന്നു. മതങ്ങളെ മാത്രം കാണുകയും മനുഷ്യനെ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ സംജാതമാവുകയുമാണ്.
എെൻറ കുട്ടിക്കാല നോമ്പനുഭവങ്ങൾ സ്നേഹത്തിെൻറ, സാഹോദര്യത്തിെൻറ, ആത്മബന്ധത്തിെൻറ മധുരമുള്ള ഒാർമകളായിരുന്നു. അവിടെ ഒൗപചാരികതയോ ബോധ്യപ്പെടുത്തലുകളോ കടമതീർക്കലോ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അഞ്ച് പതിറ്റാണ്ടിനുശേഷവും മൊയ്തുക്കയും മുഹമ്മദും ഇബ്രാഹിം കുട്ടിയും അലീമ താത്തയും മനസ്സിൽ പർവതസമാനമായി നിലനിൽക്കുന്നത്.
ഇൗ പവിഴദ്വീപിൽ ഒരുപാട് നോമ്പനുഭവങ്ങൾ സന്തോഷപൂർവം പങ്കുവെക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും എെൻറ ആത്മസുഹൃത്ത് സുബൈർ കണ്ണൂരിനോടൊപ്പമുള്ള നോമ്പുതുറ വയറുമാത്രം നിറക്കുന്നതല്ല, മനസ്സും നിറക്കുന്നതായിരുന്നു. അതിെൻറ കാരണം പുതുപുത്തൻ വിഭവങ്ങൾ ഒരുക്കി അത്ഭുതപ്പെടുത്തുന്ന നാസില സുബൈറിെൻറ വൈവിധ്യംകൊണ്ട് സമ്പന്നമാകുന്ന വിഭവങ്ങൾ തന്നെ. ഇഫ്താർ സംഗമങ്ങൾകൊണ്ട് സജീവമാകേണ്ടിയിരുന്ന ഇൗ പ്രവാസ ഭൂമികയിൽ നിശ്ശബ്ദതയും ആശങ്കയും തളംകെട്ടി നിൽക്കുകയാണ്. മൂന്നു ലക്ഷത്തിലേറെ മനുഷ്യരുടെ ജീവൻ അപഹരിക്കുകയും ലോകജനതയെ ഭയത്തിെൻറ മുൾമുനയിൽ നിർത്തുകയും ചെയ്യുന്ന കോവിഡ് -19 എന്ന മഹാമാരിയെ അതിജീവിക്കാൻ മനുഷ്യെൻറ ഒരുമകൊണ്ടും സാഹോദര്യം കൊണ്ടും സമർപ്പിത മനസ്സുകൊണ്ടും കഴിയുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.