കരുനാഗപ്പളളിയിൽ നിന്ന് എട്ട് കിലോമീറ്റർ ദൂരത്തായാണ് ഞങ്ങളുടെ ഗ്രാമം. പ്രകൃതിഭംഗി ആവോളം. അതിനിടയിൽ ഇളംപച്ച ചേലയുടുത്ത പുഞ്ചയും, പിന്നെ പള്ളിക്കലാറും, ഒഴുകുന്നു. അതിൽ പുളയുന്ന കരിമീനും ആറ്റുവാളയും അവയെ വലയിലാക്കാൻ ചെറുതോണികളിൽ വലയുമെടുത്ത് അതിപുലർച്ചെക്ക് പോകുന്ന വരും. കച്ചവടം ഉപജീവിതമാക്കിയവരും കർഷരും പ്രവാസികളും എല്ലാം ചേർന്ന മതസൗഹൃദത്തിെൻറയും സാംസ്കാരികയുടെയും ഇഴയടുപ്പം ശക്തമായ പ്രദേശം. എെൻറ ഒാർമകളിൽ ഇന്നും പള്ളിക്കൂടത്തിലേക്കുള്ള യാത്രകളും ആ കാലത്തെ സൗഹൃദങ്ങളും അനുഭവങ്ങളും എല്ലാമാണ്. രാവിലെ ഷമീറിനും നൗഷാദിനും സുനിലിനും, വഹാബിനുമൊപ്പം സ്കൂളിലേക്ക് പുറപ്പെടും. അന്ന് ഇന്നത്തെപ്പോലെ ഒരു പറമ്പും മതിലുകൾ കെട്ടി അടച്ചിട്ടില്ല.
വേലികൾ ഉണ്ടെങ്കിലും കുട്ടികൾ നൂഴ്ന്നുപോകാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കിയെടുക്കും. പറമ്പുകളിലെ പഴങ്ങളും മാങ്ങകളും, പകുതി പഴുത്ത വാഴക്കുലകളും അണ്ണാറക്കണ്ണനും പക്ഷികൾക്കുമൊപ്പം അന്ന് ഞങ്ങൾക്കും അവകാശപ്പെട്ടതായിരുന്നു. ഒറ്റയെറിക്ക് ഏതുയർന്ന ചില്ലയിൽ നിൽക്കുന്ന മാമ്പഴത്തെയും വീഴ്ത്താൻ കഴിവുന്ന ഉന്നക്കാരും ഞങ്ങളിലുണ്ടായിരുന്നു. സ്കൂളിൽ എത്താൻ പള്ളിപറമ്പിലൂടെയും ഒാത്തുപള്ളിയുടെയും ഉള്ള എഴുപ്പവഴികൾ. ഞങ്ങൾ പോകുേമ്പാൾ പള്ളിയിൽ മുസ്ലിയർ ഖുർആൻ ചൊല്ലുന്നത് കേൾക്കാം. ബോർഡിൽ ഇടത്തുനിന്ന് വലത്തേക്ക് അറബി അക്ഷരങ്ങൾ കുനുകുനെ എഴുതുന്നതും ഞങ്ങൾ നോക്കിനിൽക്കും. അതുവഴി നടന്നുപോകുേമ്പാൾ മഴ പെയ്താൽ പള്ളിയുടെ വാരാന്തയിൽ കയറി നിൽക്കും.
തലപ്പാവും താടിയും ഉള്ള മുസ്ലിയാർ ഞങ്ങളെ കാണുേമ്പാൾ പുഞ്ചിരിക്കും. ഞങ്ങളും ചിരിക്കും. നബിദിനത്തിനും, കന്നി അഞ്ചിനും ഒരുമിച്ച് പായസം ഉണ്ടാക്കി വിതരണം ചെയ്ത് സൗഹാർദ്ദം ആഘോഷമാക്കും. റമദാൻ വരുേമ്പാൾ, ഞങ്ങൾക്ക് നോമ്പുതുറകളുടെ കാലം കൂടിയാണ്. െഎ ഷാ ഉമ്മയുടെ വീട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ വരിക. അവരുടെ മകൻ നൗഷാദ് എെൻറ സഹപാഠിയായതുകൊണ്ടാകാം. അവിടെ ചെന്ന് കൈ കഴുകി നിലത്ത് ചമ്രം പടിഞ്ഞിരിക്കും. എല്ലാവരും ഉണ്ടാകും. വാങ്ക് വിളിക്കുേമ്പാൾ പഴങ്ങളും നാരങ്ങനീരും കാരയ്ക്കയും രുചിക്കും. പിന്നെ രുചിയുടെ ഒരു ബഹളമാണ്. നോമ്പുകഞ്ഞിയും പത്തിരിയും ഇറച്ചിയും. പിന്നെ ചിലപ്പോഴെല്ലാം വഹാബിെൻറയും, ഷമീറിന്റെയും വീട്ടിലേക്ക് പോകും. അവിടെയും ഞങ്ങളെ കാത്തിരിപ്പുണ്ടാകും അനേകം നോമ്പ് വിഭവങ്ങൾ. വയറ് നിറയെ കഴിക്കാതെ വിടില്ല എന്നവെൻറ ഉമ്മയും ബാപ്പയും പറയും. നിഷ്കളങ്കമായ അവരുടെ പെരുമാറ്റം, സ്നേഹം ഇന്നും മറക്കാൻ കഴിയില്ല. ഒാണം വരുേമ്പാൾ അവരെല്ലാം ഞങ്ങളുടെ വീട്ടിലേക്ക് വരും. സദ്യയും കഴിച്ച് ഉൗഞ്ഞാലിലാടി കളിച്ചുനടക്കും.
ആ കാലത്തിനും സ്നേഹബന്ധങ്ങൾക്കും ഇന്നും മാറ്റം വന്നിട്ടില്ല. ഞങ്ങളുടെ നാടിെൻറ സൗഹൃദവും പ്രകൃതിഭംഗിയും ഇന്നും അതേപടി തുടരുന്നു. അതാണ് ഞങ്ങളുടെ കരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.