മനാമ: നാട്ടിലെ വായനശാലകളിൽ പലതിലും ആളൊഴിയുന്നു എന്ന പരിദേവനങ്ങൾ ഉയരാറുണ്ടെങ്കിലും പ്രവാസഭൂമികയിലെ ചില വായനത്തുരുത്തുകളിൽ നിന്ന് ആഹ്ലാദം പകരുന്ന വാർത്തകൾ ഉയരുന്നുണ്ട്. അതിലൊന്നാണ് ബഹ്റൈൻ കേരളീയ സമാജം വായനശാല. 14000 പുസ്തകങ്ങളും 1800 ഒാളം അംഗങ്ങളും അടങ്ങുന്നതാണ് ഇൗ ഗ്രന്ഥാലയം. 200 ഒാളം അംഗങ്ങൾ ആഴ്ചയിൽ ഒരിക്കലെങ്കിലും വന്ന് പുസ്തകങ്ങൾ വന്ന് എടുക്കുന്നുണ്ട്. 14 ദിവസമാണ് പുസ്തകങ്ങൾ കൈവശം വക്കുന്നതിനുള്ള സമയപരിധി. വായനശാലയിൽ വന്നിരുന്ന് പതിവായി വായിക്കുന്ന നിരവധി ആളുകളുമുണ്ട്. ഇംഗ്ലീഷ് കൃതികളുടെ പ്രത്യേക വിഭാഗം തന്നെയുണ്ട് ഇവിടെ. മലയാളത്തിൽ കഥ, നോവൽ, കവിത, നാടകം, നിരൂപണം, വൈഞ്ജാനിക ഗ്രന്ഥം, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവക്ക് പ്രത്യേക വിഭാഗങ്ങൾ. പ്രവാസഭൂമിയിലെ ജോലിത്തിരക്കും സമയമില്ലായ്മയും മറികടന്ന് കൊണ്ടുള്ള വായനക്കാരുടെ സമർപ്പണ മനോഭാവത്തിെൻറ തെളിവാണ് ഇൗ ഗ്രന്ഥാലയത്തിെൻറ വിജയകഥയെന്ന് നിസംശയം പറയാവുന്ന കാഴ്ചകൾ. സമാജം വായനശാലയിലേക്ക് കടന്നുവരുന്നവരെ ആദ്യം സ്വാഗതം ചെയ്യുന്നത് എഴുത്തിലെ മഹാരഥൻമാരുടെ ഛായാചിത്രങ്ങളുള്ള സ്വീകരണ മുറിയാണ്. ഇവിടെ ഇരുന്ന് വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രധാനദിനപത്രങ്ങളും മാഗസിനുകളും ഭംഗിയായി ഒരു സ്റ്റാൻറിൽ അടുക്കി വെച്ചിട്ടുമുണ്ട്. ഇൗ മുറിയിലൂടെയാണ് വായനശാലയിലേക്കുള്ള പ്രവേശനം. ഭംഗിയായും വൃത്തിയായും സജജീകരിച്ചിരിക്കുന്ന ഇവിടെ പുസ്തകങ്ങൾ എടുക്കുേമ്പാഴും വെക്കുേമ്പാഴും ഒരു പിഞ്ചുകുഞ്ഞിനെ കൈകാര്യം ചെയ്യുന്നേപാലെയാകണം എന്ന ഒാർമപ്പെടുത്തലും ബന്ധപ്പെട്ടവർ നൽകുന്നുണ്ട്. പുസ്തകങ്ങളുടെ പുറം ചട്ടകൾ കവറിട്ടും കേടുപറ്റുന്നവയെ തുന്നിക്കെട്ടിയും ജാഗ്രതയോടെയാണ് ശുശ്രൂഷിക്കുന്നതും. ജി.സി.സി രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ വായനശാലകളിൽവെച്ച് ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണിതെന്നും ലൈബ്രറി കമ്മിറ്റിയുടെ കൺവീനറായ ആഷ്ലി കുര്യൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായന
ക്കൊപ്പം എഴുത്തുകാരുടെയും സാഹിത്യ വാസനയുള്ളവരുടെയും കൂട്ടായ്മകളും ഇവിടെ സജീവമാണ്. അടുത്തിടെ ജി.സി.സി രാജ്യങ്ങളിലെ മലയാളി പ്രവാസി കവികളുടെ രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സമാഹാരം ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ബഹ്റൈനിലെ മലയാളി എഴുത്തുകാരിൽ നിരവധിപേർ അതിൽ ഭാഗമായിരുന്നു. പ്രവാസി കഥാകൃത്തുക്കളെ അണിനിരത്തിയുള്ള സമാഹാരം പുറത്തിറക്കുന്നതിനുള്ള ശ്രമങ്ങൾ ഉൗർജിതമായി നടക്കുന്നുണ്ട്. പുതിയ കുട്ടികൾ വായനയുടെ ലോകത്തേക്ക് ഇപ്പോൾ കൂടുതലായി വരുന്നുണ്ടെന്ന് ലൈബ്രേറിയൻ അനു തോമസ് ജോൺ പറഞ്ഞു.
കുടുംബങ്ങളായി എത്തുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.
വായനദിനം പ്രമാണിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചതായി വായനദിനം കൺവീനർ സുമേഷ് പറഞ്ഞു. വായന മത്സരം, കുടുംബങ്ങൾക്ക് സാഹിത്യ ക്വിസ് എന്നിവയും നടക്കുന്നുണ്ട്. മലയാളത്തിലെ സാഹിത്യകുലപതികളിൽ പലരും ഇവിടെ സന്ദർശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.