ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തക്ക് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്
കത്തീഡ്രലിൽ സ്വീകരണം നൽകിയപ്പോൾ
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വദേശത്തെ മാത്യ ദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65ാമത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും മുഖ്യകാര്‍മികത്വം വഹിക്കാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തക്ക് ഇടവക സ്വീകരണം നൽകി.
സ്വീകരണ ചടങ്ങിൽ ഇടവക മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികാരി ഫാ. സുനില്‍ കുര്യന് ബേബി, സഹവികാരി ഫാ. ജേക്കബ് തോമസ്, ട്രസ്റ്റി ജീസണ്‍ ജോര്‍ജ്, സെക്രട്ടറി ശ്രീ ജേക്കബ് പി. മാത്യൂ, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പൊന്നാട നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.