മനാമ: രാജ്യാന്തര സൈക്കിൾ യാത്രികൻ ഫായിസ് അഷ്റഫ് അലിക്ക് ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) വരവേൽപ് നൽകി. 35 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ലണ്ടനിലെത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിൽനിന്ന് ആരംഭിച്ച യാത്രയുടെ ഭാഗമായാണ് ഫായിസ് ബഹ്റൈനിൽ എത്തിയത്. സൗദി കോസ് വേ വഴി എത്തിയ ഫായിസിനെ നജീബ് കടലായി കൺവീനറായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വരവേറ്റത്.
ബഹ്റൈനിലെ മലയാളി സൈക്ലിങ് ക്ലബ്ബായ റൈഡ് ഓൺ വീലിന്റെ സഹകരണത്തോടെ മറീന ബീച്ച് പാതയോരത്ത് സ്വീകരണവും ഒരുക്കി.
ബി.കെ.എസ്.എഫിന്റെ ഉപഹാരം ബഷീർ അമ്പലായിയും നജീബ് കടലായിയും ചേർന്ന് നൽകി. അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, സലീം നമ്പ്റ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി. അഷ്റഫ് മായഞ്ചേരി, സാജൻ, സമീർ പൊറ്റച്ചോല, ഫാരിസ്, അൻവർ ശൂരനാട്, മനോജ് വടകര, റാഷിദ് കണ്ണങ്കോട്ട്, മുസ്തഫ കുന്നുമ്മൽ, നജീബ് കണ്ണൂർ, സമീർ ഹംസ, നൗഷാദ് പൂനൂർ, ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു.
മൂന്നുദിവസത്തെ ബഹ്റൈൻ സന്ദർശനത്തിനുശേഷം ഫായിസ് കുവൈത്തിലേക്ക് യാത്രതിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.