മനാമ: ആരോഗ്യ മേഖലയിൽ തംകീൻ തൊഴിൽ ഫണ്ടിന്റെ പിന്തുണയോടെ 700 ഡോക്ടർമാർക്കും നഴ്സുമാർക്കും നിയമനം ലഭിച്ചതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശമനുസരിച്ചാണ് കൂടുതൽ സ്വദേശികൾക്ക് ആരോഗ്യ മേഖലയിൽ തൊഴിൽ നൽകുന്നതിനു പദ്ധതി തയാറാക്കിയതെന്ന് ‘തംകീൻ’ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ബഹ്റൈനി ഡോക്ടർമാരുടെയും നഴ്സുമാരുടെയും പ്രാതിനിധ്യം വർധിപ്പിക്കുന്നതിനുള്ള നിർദേശം നടപ്പാക്കുന്നതിന് തംകീൻ ചെയർമാനും ഈസ ബിൻ സൽമാൻ എജുക്കേഷൻ ട്രസ്റ്റ് ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പ്രത്യേക താൽപര്യവും ഏറെ ഫലം ചെയ്തതായി വിശദീകരിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.