തെ​രു​വു​നാ​യ്ക്ക​ളു​ടെ പു​ന​ര​ധി​വാ​സ​ം; മു​നി​സി​പ്പാ​ലി​റ്റി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന്​

മ​നാ​മ: തെ​രു​വു​നാ​യ്ക്ക​ളു​​ടെ പു​ന​ര​ധി​വാ​സ​ത്തി​ന്​ വി​വി​ധ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന്​ അ​നി​മ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി വ​ക്​​താ​വ്​ ആ​നി​സ സാ​റ അ​ബ്​​ദു​ൽ അ​സീ​സ്​ വ്യ​ക്​​ത​മാ​ക്കി. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ മു​ഹ​റ​ഖ്​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. 

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തെ​രു​വു​നാ​യ്ക്ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി അ​നി​മ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 5000ത്തോ​ളം തെ​രു​വു​നാ​യ്ക്ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ വ​ലി​യ ചെ​ല​വു​വ​രു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തി​നാ​ൽ, അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള കേ​ന്ദ്രം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്​ മ​ന്ത്രാ​ല​യ​ത്തി​ന്​ പ​ഠ​ന റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്​​ത​മാ​ക്കി. 

Tags:    
News Summary - Rehabilitation of stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.