മനാമ: യുനൈറ്റഡ് പാരൻറ് പാനല്‍ (യു.പി.പി) സി.എച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിലെയും പിന്നാക്കവിഭാഗങ്ങളിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് വേണ്ടിയുള്ള മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച മഹാനായ മനുഷ്യനായിരുന്നു സി.എച്ച്. മുഹമ്മദ് കോയ എന്ന് ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഐമാക് ഹാളില്‍ നടന്ന പരിപാടിയിൽ ജനറല്‍ കണ്‍വീനര്‍ യു.കെ. അനില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഫ്രാന്‍സിസ് കൈതാരത്ത് മുഖ്യപ്രഭാഷണം നടത്തി. യു.പി.പി ചെയര്മാന് എബ്രഹാം ജോണ്‍, മറ്റു നേതാക്കളായ ഹരീഷ് നായര്‍, ബിജു ജോർജ്, ഡോ. സുരേഷ് സുബ്രമണ്യം, പ്രോഗ്രാം കണ്‍വീനര്‍ തോമസ് ഫിലിപ്, മോനി ഒടിക്കണ്ടത്തില്‍, ജ്യോതിഷ് പണിക്കര്‍, ജി.എസ്. പിള്ള, മോഹന്‍ നൂറനാട്, ജോണ്‍ തരകന് എന്നിവര്‍ സംസാരിച്ചു.
എഫ്.എം. ഫൈസല്‍ സ്വാഗതവും എബി തോമസ് നന്ദിയും പറഞ്ഞു. ഷിജു വര്‍ക്കി, അജി ജോർജ്, ജോബിന് വർഗീസ് എന്നി1വര് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.