മനാമ: മുഹറഖ് ഗവർണറേറ്റിൽ രണ്ട് പള്ളികളുടെ നവീകരണം പൂർത്തിയായതായി സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാൻ ശൈഖ് ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിലെ 32 പള്ളികൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശത്തിന്റെ വെളിച്ചത്തിലാണ് നവീകരണം പൂർത്തിയാക്കിയത്. ബിൻ ദർബാസ്, ഉമ്മഹാത്തുൽ മുഅ്മിനീൻ എന്നീ പള്ളികളാണ് കഴിഞ്ഞ ദിവസം വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. ആരാധനാലയങ്ങൾ ഒരു പ്രദേശത്തിന്റെ ധാർമിക, ഇസ്ലാമിക ജീവിതം ഉറപ്പുവരുത്തുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.