ശൈഖ് ഹി​ശാം ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ ഖ​ലീ​ഫ

റ​സി​ഡ​ൻ​സി, വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ ഇ​നി ഓ​ൺ​ലൈ​നാ​യി പു​തു​ക്കാം

മ​നാ​മ: ഇ​നി മു​ത​ൽ ബ​ഹ്‌​റൈ​ന് പു​റ​ത്തു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് താ​മ​സ​വും വ​ർ​ക്ക് പെ​ർ​മി​റ്റും ഓ​ൺ​ലൈ​നാ​യി പു​തു​ക്കാ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ നാ​ഷ​നാ​ലി​റ്റി, പാ​സ്‌​പോ​ർ​ട്ട്, റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈഖ് ഹി​ശാം ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു.

നി​ല​വി​ൽ റ​സി​ഡ​ൻ​സി, വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ പു​തു​ക്ക​ണ​മെ​ങ്കി​ൽ വി​ദേ​ശ​ത്തു​ള്ള പ്ര​വാ​സി ബ​ഹ്റൈ​നി​ൽ തി​രി​ച്ചെ​ത്ത​ണ​മാ​യി​രു​ന്നു.ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ല​ർ അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ)​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് വാ​ണി​ജ്യ, സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ, ര​ജി​സ്റ്റ​ർ ചെ​യ്ത തൊ​ഴി​ലാ​ളി​ക​ൾ, വീ​ട്ടു​ജോ​ലി​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ഈ ​സേ​വ​നം ന​ൽ​കു​ന്ന​ത്. റ​സി​ഡ​ൻ​സി പെ​ർ​മി​റ്റ് പു​തു​ക്കാ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ പോ​ർ​ട്ട​ൽ വ​ഴി സേ​വ​നം ല​ഭി​ക്കും. വ​ർ​ക്ക് പെ​ർ​മി​റ്റ് എ​ക്സ്​​പാ​ട്രി​യേ​റ്റ് മാ​നേ​ജ്മെ​ന്റ് സി​സ്റ്റം വ​ഴി​യോ എ​ൽ.​എം.​ആ​ർ.​എ ചാ​ന​ലു​ക​ൾ വ​ഴി​യോ പു​തു​ക്കാ​വു​ന്ന​താ​ണ്.

സ​ർ​ക്കാ​റി​ന്റെ​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വി​ക​സ​ന​വും ന​വീ​ക​ര​ണ​വും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന് എ​ൻ.​പി.​ആ​ർ.​എ അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. എ​ൽ.​എം.​ആ​ർ.​എ​യും എ​ൻ.​പി.​ആ​ർ.​എ​യും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​ത്തെ​യും സ​ഹ​ക​ര​ണ​ത്തെ​യും എ​ൽ.​എം.​ആ​ർ.​എ സി.​ഇ.​ഒ നി​ബ്രാ​സ് മു​ഹ​മ്മ​ദ് താ​ലി​ബ് അ​ഭി​ന​ന്ദി​ച്ചു.

തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഈ ​സ​ഹ​ക​ര​ണം സ​ഹാ​യി​ക്കും.

ബ​ഹ്‌​റൈ​നി​ന് പു​റ​ത്തു​ള്ള ജീ​വ​ന​ക്കാ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ ഓ​ൺ​ലൈ​നി​ൽ, പു​തു​ക്കാ​ൻ ഈ ​സേ​വ​നം വ​ഴി തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് സാ​ധി​ക്കും. എ​ന്നാ​ൽ പെ​ർ​മി​റ്റു​ക​ളു​ടെ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് മു​മ്പ് പു​തു​ക്കേ​ണ്ട​തു​ണ്ട്. കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ബി​സി​ന​സ് ഉ​ട​മ​ക​ളു​ടെ​യും നി​ക്ഷേ​പ​ക​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​യ ന​ട​പ​ടി​യാ​ണി​ത്.

എ​ക്സ്​​പാ​ട്രി​യേ​റ്റ് മാ​നേ​ജ്‌​മെ​ന്റ് സി​സ്റ്റം മു​ഖേ​ന തൊ​ഴി​ലു​ട​മ​ക്ക് തൊ​ഴി​ൽ പെ​ർ​മി​റ്റി​ന്റെ കാ​ലാ​വ​ധി തി​ര​ഞ്ഞെ​ടു​ത്ത് വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കാം. എ​ൽ.​എം.​ആ​ർ.​എ അം​ഗീ​കാ​ര​മു​ള്ള ബാ​ങ്കു​ക​ൾ വ​ഴി ഫീ​സ് അ​ട​ക്കാ​നും ക​ഴി​യും.

Tags:    
News Summary - Residency-and-work-permits-can-renewed-through-online-now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.